ഫ്രഞ്ച് പടക്കപ്പലുകൾ മെഡിറ്ററേനിയനിലേക്ക്; പശ്ചിമേഷ്യൻ സഖ്യകക്ഷികൾക്ക് പിന്തുണയുമായി മാക്രോൺ
പാരിസ്: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ലഘൂകരിക്കാനും സഖ്യകക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാനുമായി വൻ സൈനിക വിന്യാസത്തിന് ഫ്രാൻസ് തുടക്കമിട്ടു. ഇറാന്റെ ഡ്രോൺ-മിസൈൽ ഭീഷണികളെ നേരിടാൻ റഫാൽ യുദ്ധവിമാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, അത്യാധുനിക എയർ റഡാറുകൾ എന്നിവ വിന്യസിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്ഥിരീകരിച്ചു.
പ്രധാന സൈനിക നീക്കങ്ങൾ:
ഫ്രഞ്ച് നാവികസേനയുടെ കരുത്തായ 'ചാൾസ് ഡി ഗാൾ' (Charles de Gaulle) മെഡിറ്ററേനിയൻ കടലിലേക്ക് തിരിച്ചു.യുഎഇ, ഖത്തർ, കുവൈത്ത്, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള പ്രതിരോധ കരാറുകൾ മുൻനിർത്തി ഈ രാജ്യങ്ങളുടെ സുരക്ഷയിൽ ഫ്രാൻസ് പങ്കാളികളാകും.ഹിസ്ബുള്ളയുടെ ആക്രമണങ്ങളെ അപലപിക്കുമ്പോഴും, ലെബനനിലേക്ക് കരയുദ്ധത്തിന് മുതിരരുതെന്ന് ഇസ്റാഈലിന് മാക്രോൺ കർശന മുന്നറിയിപ്പ് നൽകി.
ഗൾഫ് രാജ്യങ്ങളുമായി സെലെൻസ്‌കി ചർച്ചയിൽ
ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി ഗൾഫ് ഭരണാധികാരികളുമായി ചർച്ച നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.
യുക്രെയ്‌നിന്റെ വാഗ്ദാനം:
റഷ്യൻ അധിനിവേശത്തെ നേരിടുന്നതിൽ കഴിഞ്ഞ നാല് വർഷമായി യുക്രെയ്ൻ നേടിയെടുത്ത പ്രതിരോധ പാഠങ്ങൾ പശ്ചിമേഷ്യയുമായി പങ്കുവെക്കാമെന്ന് സെലെൻസ്‌കി അറിയിച്ചു. പ്രത്യേകിച്ച് ഡ്രോണുകളെയും മിസൈലുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിലുള്ള തങ്ങളുടെ പരിചയസമ്പത്ത് ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങളെ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."