സഊദിയില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആറു ദിവസത്തെ അവധി
റിയാദ്: സഊദി അറേബ്യയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ റിസ്ഖിയാണ് അവധി സംബന്ധിച്ച ഔദ്യോഗിക വിവരം അറിയിച്ചത്.
ഹിജ്‌റ വര്‍ഷം 1447) റമദാന്‍ 29 (2026 മാര്‍ച്ച് 18 ബുധനാഴ്ച) പ്രവൃത്തി സമയം അവസാനിക്കുന്നത് മുതല്‍ ഈദുല്‍ ഫിത്വര്‍ അവധി ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതായത് 19ന് അവധിയായിരിക്കും. അതുമുതല്‍ മാര്‍ച്ച് 24 (ചൊവ്വ) വരെയാണ് അവധി.
സഊദി തൊഴില്‍ നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷന്‍ ആര്‍ട്ടിക്കിള്‍ 24, ഖണ്ഡിക 2ല്‍ പരാമര്‍ശിച്ചിരിക്കുന്ന നിയമങ്ങള്‍ എല്ലാ തൊഴിലുടമകളും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയ വക്താവ് ഓര്‍മ്മിപ്പിച്ചു. പെരുന്നാള്‍ അവധി സംബന്ധിച്ച കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
The official spokesperson of the Ministry of Human Resources and Social Development (MHRSD), Mohammed Al-Rizqi, announced the official Eid Al-Fitr holiday dates for the private and non-profit sectors in Saudi Arabia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."