യാത്രാതടസ്സം: ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്‍പേ സര്‍വീസ്; 350ലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഇത്തിഹാദ് റെയില്‍
അബൂദബി: മേഖലയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വ്യോമഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍, അടിയന്തര സേവനവുമായി ഇത്തിഹാദ് റെയില്‍. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്ററിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അല്‍ ദഫ്ര മേഖലയിലെ അല്‍ ഗുവൈഫാത്ത് സ്റ്റേഷനും അബുദാബിയിലെ അല്‍ ഫയ സ്റ്റേഷനും ഇടയിലാണ് ഈ പ്രത്യേക സര്‍വീസ് നടത്തിയത്.
യാത്രാ ട്രെയിനുകളുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്‍പേ നടത്തിയ ഈ അസാധാരണ ഓപ്പറേഷനിലൂടെ 350ലധികം യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ സാധിച്ചു. വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയവര്‍ക്കാണ് ഇത് വലിയ ആശ്വാസമായത്.
സഊദിയുമായി സഹകരിച്ച് പ്രവര്‍ത്തനം
സഊദി അറേബ്യയിലെ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ചാണ് ഈ കൈമാറ്റ പ്രക്രിയ ഏകോപിപ്പിച്ചത്. യാത്രാ നടപടികള്‍ വേഗത്തിലാക്കാനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രക്കാരെ എത്തിക്കാനും ഈ സഹകരണം സഹായിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങളോടുള്ള ദേശീയ പ്രതികരണത്തിന്റെ ഭാഗമായാണ് ഇത്തിഹാദ് റെയിലിന്റെ ഈ നടപടി.
യാത്രാ സര്‍വീസുകള്‍ക്കായി പ്രത്യേക സാങ്കേതികമനുഷ്യ വിഭവശേഷി വിന്യസിച്ചപ്പോഴും, റെയില്‍വേ ശൃംഖലയിലൂടെയുള്ള ചരക്ക് നീക്കത്തെ ഇത് ബാധിച്ചില്ല. ചരക്ക് ട്രെയിനുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ സര്‍വീസ് നടത്തി.
ദേശീയ റെയില്‍വേ ശൃംഖലയുടെ തന്ത്രപരമായ പ്രാധാന്യവും ഏത് സാഹചര്യത്തെയും നേരിടാനുള്ള അതിന്റെ സജ്ജതയുമാണ് ഈ നീക്കത്തിലൂടെ വെളിവാകുന്നതെന്ന് ADCMC ഡയറക്ടര്‍ ജനറല്‍ മതാര്‍ സയീദ് അല്‍ നുഐമി പറഞ്ഞു. ദീര്‍ഘകാല പദ്ധതികളെ ബാധിക്കാതെ തന്നെ സാമൂഹിക മുന്‍ഗണനകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ യുഎഇയുടെ സംവിധാനങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Summary: In a swift response to regional developments and the resulting disruption to air travel, Etihad Rail has successfully transported more than 350 passengers through exceptional rail services. The operation, conducted under the supervision of the Emergencies, Crises and Disasters Management Centre Abu Dhabi (ADCMC), saw trains running between Al Ghuwaifat Station in Al Dhafra and Al Faya Station in Abu Dhabi. This emergency activation marks the first significant passenger movement on the national network prior to its official commercial launch.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."