HOME
DETAILS
MAL
സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 99%, 9,379 പേര്‍ക്ക് ടോപ് പ്ലസ്
Web Desk
March 04, 2026 | 6:45 AM
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2026 ജനുവരി 23,24,25 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്.
ഇന്ത്യയിലും വിദേശങ്ങളിലുമായി 2,73,571 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,69,930 പേര്‍ വിജയിച്ചു (99 ശതമാനം). ആകെ വിജയിച്ചവരില്‍ 9,379 പേര്‍ ടോപ് പ്ലസും, 54,272 പേര്‍ ഡിസ്റ്റിംഗ്ഷനും, 94,747 പേര്‍ ഫസ്റ്റ് ക്ലാസും, 41,889 പേര്‍ സെക്കന്റ് ക്ലാസും, 69,618 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. ,77,650 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇന്ത്യയിലും വിദേശത്തുമായി 7,411 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ക്രമീകരിച്ചിരുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അസം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ഉത്തരാഞ്ചല്‍, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഇന്ത്യക്ക് പുറത്ത് യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലാണ് സമസ്തയുടെ മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. ആകെ 11,090 മദ്‌റസകള്‍ക്ക് സമസ്തയുടെ കീഴില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
അഞ്ചാം ക്ലാസില്‍ 4,083 ടോപ് പ്ലസ്
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,30,997 കുട്ടികളില്‍ 1,28,418 പേര്‍ വിജയിച്ചു. 98.03 ശതമാനം. 4,083 ടോപ് പ്ലസും, 23,369 ഡിസ്റ്റിംഗ്ഷനും, 41,066 ഫസ്റ്റ് ക്ലാസും, 19,674 സെക്കന്റ് ക്ലാസും, 40,226 തേര്‍ഡ് ക്ലാസും ലഭിച്ചു.
ഏഴില്‍ 99.26 ശതമാനം വിജയം
ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 92,217 കുട്ടികളില്‍ 91,539 പേര്‍ വിജയിച്ചു. 99.26 ശതമാനം. 4,224 ടോപ് പ്ലസും, 21,308 ഡിസ്റ്റിംഗ്ഷനും, 34,652 ഫസ്റ്റ് ക്ലാസും, 13,617 സെക്കന്റ് ക്ലാസും, 17,738 തേര്‍ഡ്ക്ലാസും ലഭിച്ചു.
പത്താം ക്ലാസില്‍ 99.19 ശതമാനം വിജയം
പത്താം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 41,416 കുട്ടികളില്‍ 41,082 പേര്‍ വിജയിച്ചു. 99.19 ശതമാനം. 902 ടോപ് പ്ലസും, 7,638 ഡിസ്റ്റിംഗ്ഷനും, 15,423 ഫസ്റ്റ് ക്ലാസും, 7,142 സെക്കന്റ് ക്ലാസും, 9,977 തേര്‍ഡ്ക്ലാസും ലഭിച്ചു.
പ്ലസ്ടു വിജയം 99.44 ശതമാനം, 170 ടോപ് പ്ലസ്
പ്ലസ്ടു ക്ലാസില്‍ പരീക്ഷക്ക് പങ്കെടുത്ത 8,941 കുട്ടികളില്‍ 8,891 പേര്‍ വിജയിച്ചു. 99.44 ശതമാനം. 170 ടോപ് പ്ലസും, 1,957 ഡിസ്റ്റിംഗ്ഷനും, 3,606 ഫസ്റ്റ് ക്ലാസും, 1,456 സെക്കന്റ് ക്ലാസും, 1,677 തേര്‍ഡ്ക്ലാസും ലഭിച്ചു.
അഞ്ചാം ക്ലാസില്‍ 3104 മദ്‌റസകളും, ഏഴാം ക്ലാസില്‍ 2767 മദ്‌റസകളും, പത്താം ക്ലാസില്‍ 1145 മദ്‌റസകളും, പ്ലസ്ടുവില്‍ 209 മദ്‌റസകളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി.
യു.എ.ഇയിലെ മര്‍ക്കസുസ്സുന്ന ദുബൈ മദ്റസയാണ് അഞ്ചാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പങ്കെടുപ്പിച്ചത്. ഇവിചെ വിജയം നൂറ് ശതമാനമാണ്. അഞ്ചാം ക്ലാസില്‍ 199 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. എല്ലാവരും വിജയിച്ചു. ഏഴ്, പത്ത് ക്ലാസുകളില്‍ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസയാണ്. ഏഴാം ക്ലാസില്‍ 131 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 130 പേര്‍ വിജയിച്ചപ്പോള്‍ പത്താം ക്ലാസില്‍ നൂറുശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 72 പേരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയില്‍ കൊളപ്പറും റെയ്ഞ്ചിലെ വി.കെപടി ദാറുല്‍ ഇസ്‌ലാം അറബിക് മദ്‌റസയാണ്. 100 ശതമാനമാണ് ഇവിടേയും വിജയം.പരീക്ഷ എഴുതിയ 35 കുട്ടികളും വിജയിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയില്‍ നിന്നാണ്. 12,083 വിദ്യാര്‍ത്ഥികള്‍. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത് യു.എ.ഇ.യിലാണ്. 1,961 വിദ്യാര്‍ത്ഥികള്‍.
പരീക്ഷ ഫലം ഈ വെബ്‌സൈറ്റില്‍ അറിയാം
പരീക്ഷാ ഫലം www.samastha.info, http://result.samastha.info എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാവും.
സേ പരീക്ഷ ഏപ്രില്‍ അഞ്ചിന്
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2026 ഏപ്രില്‍ 5ന് ഞായറാഴ്ച നടക്കുന്ന ''സേ''പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 250 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്. സേ പരീക്ഷക്കും പുനഃപരിശോധനക്കും 2026 മാര്‍ച്ച് 6 മുതല്‍ 14വരെ മദ്‌റസ ലോഗിന്‍ ചെയ്ത് കുട്ടികളെ രജിസ്തര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം.
സ്‌കൂള്‍ സിലബസ് പ്രകാരം നടക്കുന്ന മദ്‌റസകളുടെ പരീക്ഷ 2026 ഏപ്രില്‍ 3,4,5 തിയ്യതികളില്‍ നടക്കും. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഇന്ത്യയിലും വിദേശത്തുമായി 17,695 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്‌റത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ പൊതുപരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്നു. അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും, രക്ഷിതാക്കളെയും, മദ്‌റസ കമ്മിറ്റിയെയും പ്രത്യേകം അഭിനന്ദിച്ചു.
എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ (ചെയര്‍മാന്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്) ആണ് ഫലപ്രഖ്യാപനം നടത്തിയത്.ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍(സെക്രട്ടറി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്) കെ. മോയിന്‍ കുട്ടി മാസ്റ്ററും (ജനറല്‍ മാനേജര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്) സന്നിഹിതനായിരുന്നു. കൂടുതല്‍ വിരങ്ങള്‍ക്ക് 9446 019554
samastha public examination results declared with an impressive 99 percent pass rate. a total of 9,379 students achieved top plus grade in this year’s exams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."