സഊദി മന്ത്രിസഭാ യോഗം; രാജ്യത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും, വിവിധ രാജ്യങ്ങളുമായി നിർണ്ണായക കരാറുകൾക്ക് അംഗീകാരം
ജിദ്ദ: രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും പൗരന്മാരെ സംരക്ഷിക്കാനും ഏതറ്റം വരെയും പോകുമെന്ന് ആവർത്തിച്ച് സഊദി അറേബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം.
പ്രധാന തീരുമാനങ്ങൾ
*ഇറാന്റെ ആക്രമണത്തിനെതിരെ ഒറ്റക്കെട്ടായി മുമ്പോട്ട്:
സഊദി അറേബ്യ, ജോർദാൻ, മറ്റ് ജി.സി.സി രാജ്യങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ആക്രമണത്തിന് ഇരയായ സഹോദര രാജ്യങ്ങൾക്ക് രാജ്യം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
*വിദേശ പൗരന്മാർക്ക് താങ്ങായി സഊദി:
വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് ബുദ്ധിമുട്ടിലായ ജി.സി.സി പൗരന്മാർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാൻ മന്ത്രിസഭ നിർദ്ദേശം നൽകി. സുരക്ഷിതമായി മടങ്ങുന്നത് വരെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.
*ഫലസ്തീൻ, യമൻ വിഷയങ്ങൾ:
യമനിലെ സാമ്പത്തിക സുസ്ഥിരതയ്ക്കായി പുതിയ സാമ്പത്തിക പാക്കേജ് അനുവദിക്കാനും മന്ത്രിസഭയിൽ തീരുമാനമായി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ OIC നടത്തുന്ന ശ്രമങ്ങൾക്ക് മന്ത്രിസഭ പിന്തുണയും അറിയിച്ചു.
വിവിധ രാജ്യങ്ങളുമായി നയതന്ത്ര-സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള നിരവധി കരാറുകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഊർജ്ജ മേഖലയിലെ സഹകരണത്തിനായി ബംഗ്ലാദേശുമായും എ.ഐ മേഖലയിലെ സഹകരണത്തിനായി കാനഡയുമായും കൃഷി, കന്നുകാലി വളർത്തൽ എന്നിവയിൽ ന്യൂസിലാൻഡുമായും
റേഡിയോ-ടെലിവിഷൻ മേഖലയിലെ വളർച്ച മുൻകൂട്ടി കുവൈത്തുമായും സഊദി മന്ത്രിസഭയിൽ കരാറുകൾ ഒപ്പിട്ടു.
Chaired by Crown Prince Mohammed bin Salman, the Saudi Cabinet reaffirmed its commitment to national security and solidarity with GCC nations following Iranian attacks. Major agreements in AI, energy, and agriculture were also approved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."