കെ.പി.എം.എസ് നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്താന്‍ നിര്‍ദേശം
തൃശൂര്‍: വരവു ചെലവു കണക്കില്‍ അഴിമതി നടത്തി ധനദുര്‍വിനിയോഗം നടത്തിയെന്ന പരാതിയില്‍ കെ.പി.എം.എസ് നേതാക്കള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരിങ്ങാലക്കുട പൊലിസിനു നിര്‍ദേശം നല്‍കി. കെ.പി.എം.എസ് ഇരിങ്ങാലക്കുട ഏരിയാ യൂനിയന്റെ 2014 - 15 വര്‍ഷത്തെ വരവു ചെലവു കണക്കില്‍ അഴിമതി നടത്തിയെന്നാരോപിച്ച് പുല്ലൂര്‍ വടക്കുംഭാഗം 71-ാം നമ്പര്‍ ശാഖ സമര്‍പ്പിച്ച അന്യായം ഫയലില്‍ സ്വീകരിച്ചാണ് കോടതി അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്.
യൂനിയന്‍ സെക്രട്ടറിയായിരുന്ന പി.സി രഘു, ട്രഷററായിരുന്ന ഇ.വി സുരേഷ് എന്നിവരെ ഒന്നും രണ്ടു പ്രതികളായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതനുസരിച്ച് 13182016 നമ്പറായി ഇരിങ്ങാലക്കുട പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഒന്നാംപ്രതി പുതുക്കാട് പഞ്ചായത്തിലെയും രണ്ടാംപ്രതി കെ.എസ്.എഫ്.ഇ തൃശൂര്‍ ഹെഡ് ഓഫിസിലെയും ഉദ്യോഗസ്ഥരാണ്. പ്രതികള്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."