HOME
DETAILS

ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാൻ പി.കെ ശശി? ചർച്ചകൾ സജീവം

  
Web Desk
March 04, 2026 | 12:49 PM

p k sasi to contest as udf independent in ottapalam talks gain momentum

പാലക്കാട്: സി.പി.ഐ.എമ്മുമായി തെറ്റിപ്പിരിഞ്ഞ മുൻ എം.എൽ.എ പി.കെ ശശി യു.ഡി.എഫ് പിന്തുണയോടെ രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് ശശി പ്രാദേശിക യു.ഡി.എഫ് നേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ശശി ചർച്ച നടത്തി. അതേസമയം നാളെ പാലക്കാട് നടക്കുന്ന സി.പി.എം വിമത തെരഞ്ഞെടുപ്പ് കൺവെൻഷൻ പി.കെ ശശി ഉദ്ഘാടനം ചെയ്യും.

സി.പി.ഐ.എം വിട്ടവരുടെ ഒരു പുതിയ കൂട്ടായ്മ രൂപീകരിക്കുകയും, ആ പ്ലാറ്റ്‌ഫോമിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനുമാണ് ധാരണയാകുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ചതെന്നാണ് ശശി ഔദ്യോഗികമായി വിശദീകരിച്ചത്. എന്നാൽ പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന

സി.പി.ഐ.എമ്മുകാരനായി തുടരുമെന്ന് പി.കെ ശശി രാജി സമയത്ത് പറഞ്ഞിരുന്നു. എന്നാൽ മണ്ഡലത്തിലെ സ്വാധീനമുപയോഗിച്ച് യു.ഡി.എഫ് സഹായത്തോടെ നിയമസഭയിലെത്താനാണ് നിലവിൽ ആലോചന. രണ്ട് വർഷം കെ.ടി.ഡി.സിയെ ലാഭത്തിലാക്കാൻ കഴിഞ്ഞെന്ന ചാരിതാർത്ഥ്യത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്ന് ശശി വ്യക്തമാക്കിയെങ്കിലും, ഒറ്റപ്പാലത്തെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ സി.പി.ഐ.എമ്മിന് വലിയ തലവേദനയാകാനാണ് സാധ്യത.

 

Former Shornur MLA P.K. Sasi has resigned from his position as Chairman of the Kerala Tourism Development Corporation (KTDC), citing personal reasons. However, the move has triggered intense political speculation that he is preparing to contest the upcoming Assembly elections from Ottapalam as a UDF-backed independent candidate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണം; പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്

Kerala
  •  2 days ago
No Image

ഇറാന്റെ നാവികസേനയെയും റഡാറുകളെയും അമേരിക്ക തകർത്തു; "ഒരു മണിക്കൂർ കൊണ്ട് ബാക്കിയുള്ളതും ഇല്ലാതാക്കും"; ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ഇറാൻ - യുഎസ് സംഘർഷം രൂക്ഷമാകുന്നു: എണ്ണവില ബാരലിന് 200 ഡോളർ വരെയാകാമെന്ന് ഇറാന്റെ ഭീഷണി

International
  •  3 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികക്ക് അംഗീകാരം

Kerala
  •  3 days ago
No Image

പുന്നപ്രയിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജില്ലാ നേതൃത്വം; അനുനയ നീക്കം പാളിയെന്ന് സൂചന

Kerala
  •  3 days ago
No Image

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അപകടകരം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 days ago
No Image

പാചകവാതക വില വർധനയുടെ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: പിണറായി വിജയൻ

Kerala
  •  3 days ago
No Image

ഇന്ത്യക്കായി അവന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും: ഗംഭീർ

Cricket
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

Kerala
  •  3 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ അതിജയിക്കും; വെല്ലുവിളികൾ അതിജീവിക്കാൻ സജ്ജമെന്ന് യുഎഇ ഭരണാധികാരികൾ

uae
  •  3 days ago