HOME
DETAILS

ഐസിസി ടി20 റാങ്കിംഗ്: 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സഞ്ജു; ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേകും, വരുണും

  
Web Desk
March 04, 2026 | 12:52 PM

 indian stars shine in latest icc t20i rankings

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ബാറ്റർമാരിൽ അഭിഷേക് ശർമ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ പാകിസ്ഥാന്റെ സഹിബ്‌സാദ ഫർഹാൻ രണ്ടാം സ്ഥാനത്തെത്തി. ഫിൽ സാൾട്ട്, ഇഷാൻ കിഷൻ, പതും നിസങ്ക എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അതേസമയം, തിലക് വർമ ആറാം സ്ഥാനത്തും, ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഏഴാം സ്ഥാനത്തുമുണ്ട്.

അതേസമയം, ടി20 റാങ്കിംഗിൽ വൻ കുതിപ്പ് നടത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. നിലവിലെ പട്ടികയിൽ 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു, 40-ാം സ്ഥാനത്താണ്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ പുറത്താകാതെ നേടിയ 97 റൺസാണ് സഞ്ജുവിനെ റാങ്കിംഗിൽ മുന്നിലെത്തിച്ചത്. ഇന്ത്യയെ സെമി ഫൈനലിൽ എത്തിക്കുന്നതിലും ഈ പ്രകടനം വലിയ പങ്കുവഹിച്ചു. 

ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ലെങ്കിലും 877 റേറ്റിംഗോടെ അഭിഷേക് ശർമ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. തൊട്ടുപിന്നാലെയുള്ള പാകിസ്ഥാൻ താരം സാഹിബ്സാദ ഫർഹാന് 848 പോയിന്റാണുള്ളത്. 

അതേസമയം, ബൗളർമാരുടെ പട്ടികയിൽ വരുൺ ചക്രവർത്തി ഒന്നാമനായി തുടരുകയാണ്. 771 റേറ്റിംഗാണ് വരുണിനുള്ളത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ രണ്ടാം സ്ഥാനത്തുള്ള പട്ടികയിൽ, അബ്രാർ അഹമ്മദ് മൂന്നാമതും, കോർബിൻ ബോഷ് നാലാമതും, ആദിൽ റഷീദ് അഞ്ചാം സ്ഥാനത്തുമാണ്. 

ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ്വേ താരം സിക്കന്ദർ റാസയാണ് ഒന്നാത്. 328 റേറ്റിംഗാണ് റാസക്കുള്ളത്. പട്ടികയിൽ ഹാർദിക് പാണ്ഡ്യ രണ്ടാമതും, പാകിസ്ഥാന്റെ സയിം അയൂബ് മൂന്നാം സ്ഥാനത്തുമാണ്. നേപ്പാളിന്റെ ദീപേന്ദ്ര സിം​ഗ് ഐറി, അഫ്​ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമർസസായി എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.

Abhishek Sharma retains top spot in ICC T20I batting rankings, while Sahibzada Farhan jumps to second place. Ishan Kishan and Phil Salt also feature in top five, with Tilak Varma at sixth and Suryakumar Yadav at seventh.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജസ്‌ലിയയുടെ മരണം: രൂപം മാറ്റി രക്ഷപെടാൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ പിടിയിലായി

Kerala
  •  5 hours ago
No Image

അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ

qatar
  •  6 hours ago
No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  6 hours ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  6 hours ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  6 hours ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  7 hours ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  7 hours ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  7 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  7 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  8 hours ago


No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  8 hours ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  9 hours ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  9 hours ago
No Image

വയനാട്ടിലേക്ക് ഇനി പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മാണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kerala
  •  9 hours ago