കുവൈത്തിൽ വിസിറ്റ് വിസകൾക്ക് ഒരു മാസത്തെ കാലാവധി നീട്ടി; പ്രവാസികൾക്ക് ആശ്വാസമായി ആബ്‌സൻസ് പെർമിറ്റും
കുവൈത്ത് സിറ്റി: നിലവിലെ ആക്രമണ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വിസിറ്റ് വിസകളുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ, നിലവിൽ രാജ്യത്തിന് പുറത്തുള്ള താമസക്കാർക്ക് മൂന്ന് മാസത്തെ അധിക ആബ്‌സൻസ് പെർമിറ്റും അനുവദിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞതോ അല്ലെങ്കിൽ ഉടൻ അവസാനിക്കാനിരിക്കുന്നതോ ആയ എല്ലാത്തരം വിസിറ്റ് വിസകളും 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതൽ ഒരു മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. സന്ദർശകർ റെസിഡൻസി അഫയേഴ്സ് വകുപ്പുകൾ സന്ദർശിച്ച് അപേക്ഷകൾ നൽകുകയോ തയ്യാറെടുപ്പുകൾ നടത്തുകയോ വേണ്ടതില്ല.
ഇലക്ട്രോണിക് സംവിധാനം വഴി ഓട്ടോമാറ്റിക്കായി കാലാവധി നീട്ടൽ നടക്കും. ഈ കാലയളവിലെ വിസാ ഫീസുകളിൽ നിന്നും പിഴകളിൽ നിന്നും സന്ദർശകരെ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിലെ രാജ്യത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ ഇനിയും കാലാവധി നീട്ടുന്നത് പരിഗണിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിസ, റെസിഡൻസി നടപടികളിലെ വിവരങ്ങൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വാർത്താ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും ഓർമപ്പെടുത്തി.
Kuwait Ministry of Interior extends all visit visas by one month and grants a three-month absence permit for residents outside the country. Extensions are automatic with no fees or penalties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."