HOME
DETAILS

ഇടുക്കിയിൽ പട്ടയ വിതരണത്തിന് വീണ്ടും ഹൈക്കോടതി വിലക്ക്; സർക്കാരിന് കനത്ത തിരിച്ചടി

  
Web Desk
March 04, 2026 | 1:47 PM

high court halts title deed distribution in idukki major setback for government

കൊച്ചി: ഇടുക്കി ജില്ലയിൽ സംസ്ഥാന സർക്കാർ നടത്തിവന്ന പട്ടയ വിതരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ മുൻ ഉത്തരവിലെ മാർഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ട് സർക്കാർ കൂട്ടത്തോടെ പട്ടയങ്ങൾ വിതരണം ചെയ്തു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ അടിയന്തര നടപടി.

പട്ടയ വിതരണത്തിൽ ഹൈക്കോടതി മുന്നോട്ടുവെച്ച കർശന ഉപാധികൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി നേരിട്ട് ബോധ്യപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. അതുവരെ വിതരണ നടപടികൾ നിർത്തിവെക്കാനാണ് ഉത്തരവ്. 1964-ലെ ചട്ടപ്രകാരം പട്ടയം നൽകുന്നതിന് കഴിഞ്ഞ ആഴ്ച കോടതി അനുമതി നൽകിയിരുന്നു. എന്നാൽ കോടതി നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർക്കാർ നടപടികളുമായി മുന്നോട്ട് പോയതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

കോടതി ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ചീഫ് സെക്രട്ടറി കൃത്യമായ വിശദീകരണം നൽകേണ്ടി വരും. അദ്ദേഹത്തിന്റെ മറുപടി തൃപ്തികരമാണെങ്കിൽ മാത്രമേ ഇനി പട്ടയ വിതരണം തുടരാനാകൂ. 2024 മുതൽ നിലനിന്നിരുന്ന സ്റ്റേ നീക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിയമാനുസൃതമായ പരിശോധനകൾക്ക് ശേഷം മാത്രമേ പട്ടയം നൽകാവൂ എന്നായിരുന്നു അന്നത്തെ നിർദ്ദേശം.

സർക്കാർ വലിയ ആഘോഷമായി കൊണ്ടാടിയ പട്ടയ മേളകൾക്കും നടപടികൾക്കും വിധി വൻ തിരിച്ചടിയായിരിക്കുകയാണ്. നിയമപരമായ പരിശോധനകൾ പൂർത്തിയാക്കാതെ രാഷ്ട്രീയ ലാഭത്തിനായി പട്ടയങ്ങൾ നൽകാൻ ശ്രമിച്ചു എന്ന ആരോപണത്തിന് ഈ ഉത്തരവ് ബലം നൽകുന്നു.

 

 

The Kerala High Court has re-imposed a stay on the distribution of title deeds (pattayam) in Idukki district. This decision comes as a major setback to the state government's recent land assignment initiatives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസില്‍ 14 വയസ്സുകാരിയെ ശല്യം ചെയ്തു: 54-കാരന് 11 വർഷം കഠിനതടവും പിഴയും

Kerala
  •  4 days ago
No Image

'ഡാഷ് മോനേ രേവന്താ... മറുപടി വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി പിണറായി

Kerala
  •  4 days ago
No Image

വൈക്കത്ത് സി.പി.ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍; നേതാക്കള്‍ക്കെതിരെ വീഡിയോ

Kerala
  •  4 days ago
No Image

വൈഫൈ കണക്ഷന് സ്പീഡ് കുറവാണോ? .. എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി 

Tech
  •  4 days ago
No Image

ശബ്ദരേഖ എഐ ആണോ എന്ന് പരിശോധിക്കണം; കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കൃഷ്ണൻകുട്ടി; നിയമനടപടിക്ക് നീക്കം

Kerala
  •  4 days ago
No Image

'2018 ലെ പ്രളയം മനുഷ്യനിര്‍മിതം'; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

Kerala
  •  4 days ago
No Image

ട്രെയിന്‍ അപകടങ്ങള്‍ക്ക് തടയിടാന്‍ 'കവച്'; 1,364 കോടിയുടെ വന്‍പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ

National
  •  4 days ago
No Image

രാജി നല്‍കി എയര്‍ ഇന്ത്യ സി.ഇ.ഒ കാംബെല്‍ വില്‍സണ്‍, തീരുമാനം കാലാവധിക്ക് ഒരു വര്‍ഷം ബാക്കി നില്‍ക്കേ;  പിന്‍ഗാമിയെ നിയമിക്കുന്നത് വരെ തുടരുമെന്ന് റിപ്പോര്‍ട്ട്

National
  •  4 days ago
No Image

കോഴിക്കോട്ടേക്ക് വരുന്നത് ബീച്ച് കാണാന്‍ വേണ്ടിമാത്രമാണോ?... എങ്കില്‍ ഈ സ്‌പോട്ടുകള്‍ മിസ്സ് ചെയ്യണ്ട

latest
  •  4 days ago
No Image

മണിപ്പൂരിൽ വീടിന് നേരെ ബോംബേറ്: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; വംശീയ കലാപത്തിന്റെ തുടർച്ചയെന്ന് സംശയം

latest
  •  5 days ago