വണ്‍വേ തെറ്റിച്ച് ബസുകള്‍ ഓടുന്നത് പതിവാകുന്നുവഴിയും
മാള: ടൗണില്‍ പൊലിസും ബസുടമകളും ജനപ്രതിനിധികളും യോഗം ചേര്‍ന്ന് നടപ്പാക്കിയ വണ്‍വേ സമ്പ്രദായം സ്വകാര്യ ബസുകള്‍ തെറ്റിച്ച് ഓടുന്നത് പതിവാകുന്നു. ഇതുമൂലം അപകടങ്ങളും പതിവ് സംഭവമായി മാറുകയാണ്. മാള സി.ഐയുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുന്‍പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ടൗണിലെ വണ്‍വേ സമ്പ്രദായം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, കരിങ്ങാച്ചിറ വഴിയുള്ള കൊടുങ്ങല്ലൂര്‍ തുടങ്ങിയേടങ്ങളില്‍ നിന്നുള്ള ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ കിഴക്കേയങ്ങാടി റോഡ് വഴിയും കൃഷ്ണന്‍കോട്ട വഴിയുള്ള കൊടുങ്ങല്ലൂര്‍, പുത്തന്‍വേലിക്കര, കണക്കന്‍കടവ്, തുരുത്തിപ്പുറം തുടങ്ങിയേടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കെ കെ റോഡ് വഴിയും പഞ്ചായത്ത് ബസ്സ്റ്റാന്റ് പരിസരത്ത് നിന്നുള്ള വാഹനങ്ങള്‍ പോസ്റ്റോഫിസ് റോഡ് കടന്നു പോകണമെന്ന രീതിയിലാണ് വണ്‍വേ സമ്പ്രദായം നടപ്പിലാക്കിയത്. വടക്ക് നിന്നും പടിഞ്ഞാറ് നിന്നുമുള്ള വാഹനങ്ങള്‍ യൂനിയന്‍ ബാങ്ക് പരിസരത്ത് നിന്നും വര്‍ഗീസ് പെരേപ്പാടന്‍ റോഡു വഴി വന്ന് കിഴക്കേയങ്ങാടി റോഡിലൂടെ പോസ്റ്റോഫിസ് റോഡില്‍ കയറണം. കുറച്ചു കാലം മാത്രമാണ് സ്വകാര്യ ബസുകള്‍ ഈ വണ്‍വേ സമ്പ്രദായത്തിനുസരിച്ച് ഓടിയത്. പിന്നീട് സ്വകാര്യ ബസുകാര്‍ക്ക് തോന്നിയത് പോലെയാണ് ഓടുന്നത്. ഈ പ്രവണത നിരവധി അപകടങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. വീതി തീരെ കുറഞ്ഞ പോസ്റ്റോഫിസ് റോഡിലൂടെ വണ്‍വേ തെറ്റിച്ച് വരുന്ന ബസുകള്‍ ഗതാഗത കുരുക്കിനും കാല്‍നട യാത്രക്കാരുടെയും ഇരുചക്ര വാഹനങ്ങളടക്കമുള്ള ചെറുവാഹനങ്ങളുടേയും സുരക്ഷിതമായ യാത്രക്ക് നിരന്തരം തടസം സൃഷ്ടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."