ട്രംപിന് മുന്നിൽ മുട്ടുമടക്കാതെ സ്പെയിൻ; ഇറാനെതിരായ നീക്കത്തിന് സൈനിക താവളങ്ങൾ വിട്ടുതരില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി
മാഡ്രിഡ്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ താവളങ്ങൾ വിട്ടുനൽകില്ലെന്ന് സ്പെയിൻ. വാഷിംഗ്ടണിന്റെ ഭീഷണികൾക്ക് മുന്നിൽ സ്പെയിൻ ഒരു സാമ്രാജ്യമായി മാറില്ലെന്നും ആരുടെയും അടിമകളാകാൻ തങ്ങളെ കിട്ടില്ലെന്നും സ്പാനിഷ് ഡെപ്യൂട്ടി പ്രധാനമന്ത്രി മരിയ ജീസസ് മൊണ്ടെറോ വ്യക്തമാക്കി.
യുഎസുമായുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സ്പെയിൻ കടുത്ത നിലപാട് അറിയിച്ചത്. ഞങ്ങൾ തീർച്ചയായും ആരുടെയും അടിമകളാകാൻ പോകുന്നില്ല. ഒരു ഭീഷണിയും ഞങ്ങൾ സഹിക്കില്ല, ഞങ്ങളുടെ മൂല്യങ്ങൾ ഞങ്ങൾ സംരക്ഷിക്കും എന്നും മൊണ്ടെറോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങൾക്ക് സ്പെയിനിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാത്ത പക്ഷം, സ്പെയിനുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
നിലവിലെ സംഘർഷം ആഗോളതലത്തിൽ വലിയ ദുരന്തത്തിന് കാരണമാകുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആരുടെയെങ്കിലും പ്രതികാര നടപടികൾക്ക് വേണ്ടി ലോകത്തിന് ദോഷകരമായതോ, രാജ്യത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമായതോ ആയ ഒരു കാര്യത്തിലും പങ്കാളികളാകില്ലെന്ന് സാഞ്ചസ് ടെലിവിഷനിലൂടെയാണ് വ്യക്തമാക്കിയത്.
യൂറോപ്യൻ യൂണിയനിലെ പ്രധാന രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. ഇറാനെതിരായ യു.എസ് നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ സ്പെയിൻ സ്വീകരിച്ച ഈ സ്വതന്ത്ര നിലപാട് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
In March 2026, Spain has formally refused to allow the United States and Israel to use its military bases, specifically Rota and Morón, for ongoing strikes against Iran. Spanish Deputy Prime Minister Maria Jesus Montero asserted that Spain "will not be vassals" to any other nation, while Prime Minister Pedro Sánchez condemned the military intervention as "unjustified and dangerous.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."