HOME
DETAILS

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

  
March 04, 2026 | 3:52 PM

us submarine sinks iranian warship iris dena in indian ocean first combat torpedo attack since wwii

വാഷിങ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പലായ 'ഐആർഐഎസ് ഡെന'യെ (IRIS Dena) മുക്കിയത് തങ്ങളെന്ന് സ്ഥിരീകരിച്ച് അമേരിക്ക. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റർ ഹേഗ്സേത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കപ്പൽ തകർക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്.

അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് അമേരിക്കൻ മുങ്ങിക്കപ്പലിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിലാണ് ഇറാന്റെ യുദ്ധക്കപ്പൽ മുങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു ശത്രുരാജ്യത്തിന്റെ കപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് മുക്കുന്നത്. അതേസമയം, 'നിശബ്ദ മരണം' എന്നാണ് ഈ സൈനിക നീക്കത്തെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി വിശേഷിപ്പിച്ചത്.

 ആക്രമണത്തിൽ ഏകദേശം 80 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെ‌യ്യുന്നു. എന്നാൽ അമേരിക്ക ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, കടലിൽ കാണാതായ 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തി. 148 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവം ശ്രീലങ്കൻ തീരത്തിന് സമീപത്തായതിനാൽ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അറിയിച്ചു. പരുക്കേറ്റവർക്കും കാണാതായവർക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 'മിലാൻ 2026' ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റായ ഐറിസ് ദേന. ഈ സമയം 180 ഓളം ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

അതേസമയം, ഇറാനും ഇസ്റാഈലും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ ആക്രമണം. മേഖലയിൽ യുഎസ്-ഇസ്റാഈൽ സഖ്യം ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തിവരികയാണ്.

The United States has officially confirmed that its submarine sank the Iranian warship IRIS Dena in the international waters of the Indian Ocean using a torpedo. US Defense Secretary Pete Hegseth confirmed the military action, releasing footage of the strike and describing the operation as "Silent Death." Notably, this marks the first instance of an enemy vessel being sunk by a torpedo in combat since World War II.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  4 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  4 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  4 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  4 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  4 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  4 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  4 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  4 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  4 days ago