യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്
വാഷിംഗ്ടൺ: ഇറാൻ്റെ നാവികശക്തിക്ക് കനത്ത ആഘാതമേൽപിച്ച് യു.എസ് സേനയുടെ ആക്രമണം. ഇറാനെതിരെ ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ ഇറാൻ സർക്കാരിന്റെ 20-ലധികം കപ്പലുകൾ തകർക്കുകയോ കടലിൽ വച്ച് നശിപ്പിക്കുകയോ ചെയ്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ രാത്രി നടന്ന ആക്രമണത്തിൽ ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലും യുഎസ് തകർത്തിരുന്നു.
അതേസമയം ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെയും യു.എസ് ആക്രമണം നടന്നു. ഇറാന്റെ ചരക്ക് കപ്പലിനെ മനപ്പൂർവ്വം ആക്രമിച്ചതാണെന്നും യു.എസ് അവകാശപ്പെട്ടു. യു.എസിന്റെ അന്തർവാഹിനി മുങ്ങിക്കപ്പൽ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കപ്പൽ മുങ്ങിയതായും ഇതിൽ നിന്നും 87 മൃതദേഹങ്ങൾ കണ്ടെടുത്തതായും ശ്രീലങ്കൻ നാവികസേന സ്ഥിരീകരിച്ചു.
കഴിഞ്ഞ ശനിയാഴ്ച മുതൽ യുഎസ്-ഇസ്റാഈൽ സംയുക്ത സേന നടത്തുന്ന ആക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 1,000 കവിഞ്ഞു. ഏകദേശം 5,000 പേർക്ക് പരുക്കേറ്റതായാണ് മെഡിക്കൽ അധികൃതർ നൽകുന്ന കണക്ക്. തുടർച്ചയായ വ്യോമാക്രമണങ്ങളെത്തുടർന്ന് തലസ്ഥാനമായ തെഹ്‌റാനിലെ മുക്കാൽ ഭാഗം നിവാസികളും നഗരം വിട്ടുപോയതായാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഈയുടെ ഖബറടക്കം ചില കാരണങ്ങളാൽ മാറ്റിവെച്ചു. നിലവിലെ യുദ്ധസാഹചര്യത്തിൽ രാജ്യം വലിയ വില നൽകേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനെതിരായ നീക്കങ്ങളിൽ അമേരിക്കയും ഇസ്റാഈലും സഹകരിക്കുന്നുണ്ടെങ്കിലും, യുദ്ധലക്ഷ്യങ്ങളുടെ കാര്യത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ ജേസൺ കാംബെൽ പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതികൾ, ബാലിസ്റ്റിക് മിസൈൽ വികസനം, ഭീകരവാദത്തിനുള്ള പിന്തുണ എന്നിവ തകർക്കുന്നതിനാണ് ട്രംപ് ഭരണകൂടം മുൻഗണന നൽകുന്നത്. ഇറാനിൽ ഒരു ഭരണമാറ്റം കാണാൻ ആഗ്രഹമുണ്ടെന്ന സന്ദേശം ജനങ്ങൾക്ക് നൽകുന്നുണ്ടെങ്കിലും ഔദ്യോഗിക നിലപാടിൽ യുഎസ് മിതത്വം പാലിക്കുന്നു. ഇറാനിൽ എത്രയും വേഗം ഒരു ഭരണമാറ്റം ഉണ്ടാകണമെന്ന കാര്യത്തിൽ കൂടുതൽ ഉറച്ച നിലപാടിലാണ് ഇസ്റാഈൽ.
വ്യോമാക്രമണങ്ങളിലൂടെ മാത്രം ഈ ലക്ഷ്യങ്ങൾ എത്രത്തോളം കൈവരിക്കാനാകുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. വരും ദിവസങ്ങളിൽ ഇസ്റാഈലിനും അമേരിക്കയ്ക്കും ഇടയിൽ തന്ത്രപരമായ തീരുമാനങ്ങളിൽ വിള്ളലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി.
The US military, under Operation Epic Fury, has claimed to have destroyed or sunk over 20 Iranian naval vessels to date. This includes a high-profile submarine torpedo attack on the Iranian frigate IRIS Dena off the coast of Sri Lanka on March 4, 2026, marking a rare instance of a submarine sinking an enemy ship since WWII.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."