ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ
ബെയ്‌റൂട്ട്: ലെബനനിൽ ഇസ്റാഈൽ തുടരുന്ന അതിശക്തമായ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി ഉയർന്നു. ആക്രമണങ്ങളിൽ 437 പേർക്ക് പരുക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
തെക്കൻ ലെബനനിലും തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലും ഇസ്റാഈൽ സൈന്യം ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. മേഖലയിൽ നിന്ന് ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാമൻ ഇസ്റാഈൽ ഉത്തരവിട്ടിട്ടുണ്ട്. കരയുദ്ധത്തിന്റെ സൂചനകൾ നൽകിക്കൊണ്ട് അതിർത്തിയിലെ തന്ത്രപ്രധാനമായ ഇടങ്ങളിൽ ഇസ്റാഈൽ സൈന്യം നിലയുറപ്പിച്ചു കഴിഞ്ഞു.
തെഹ്‌റാനിലുണ്ടായ യുഎസ്-ഇസ്റാഈൽ ആക്രമണത്തിന് തിരിച്ചടിയായി, ഇറാൻ പിന്തുണയുള്ള സായുധ സംഘടന വടക്കൻ ഇസ്റഈലിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടിരുന്നു. ഇതോടെയാണ് അതിർത്തിയിൽ മാസങ്ങളായി നിലനിന്നിരുന്ന സംഘർഷം പൂർണ്ണതോതിലുള്ള യുദ്ധത്തിലേക്ക് വഴിമാറിയത്. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ നീക്കമെന്ന് ഇസ്റഈൽ അവകാശപ്പെടുമ്പോഴും സാധാരണക്കാരായ ജനങ്ങളാണ് ആക്രമണങ്ങളിൽ ഇരയാകുന്നത്.
അതേസമയം തെഹ്‌റാന്റെ കിഴക്കൻ മേഖലയിലുള്ള പ്രധാന സൈനിക സമുച്ചയം ലക്ഷ്യമിട്ടും ആക്രമണം. യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇസ്റാഈലിന്റെ ആക്രമണം. ഇറാന്റെ സുരക്ഷാ വിഭാഗത്തിന്റെ വിവിധ ശാഖകൾ പ്രവർത്തിക്കുന്ന 'കമാൻഡ് സെന്ററുകൾ' തകർത്തതായി ഇസ്റാഈൽ സൈനിക വക്താവ് അവിചയ് അദ്രെയ് അറിയിച്ചു.
ആക്രമണം നടക്കുമ്പോൾ ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ സമുച്ചയത്തിൽ ഉണ്ടായിരുന്നതായും ഇസ്റാഈൽ അവകാശവാദം ഉന്നയിച്ചു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC), ഖുദ്സ് ഫോഴ്സ്, ബാസിജ്, മിലിട്ടറി ഇന്റലിജൻസ് എന്നിവയുടെ ആസ്ഥാനങ്ങളാണ് ഇസ്റാഈലിന്റെ ലക്ഷ്യം. ലെബനനിൽ തുടരുന്ന ഇറാൻ പ്രതിനിധികൾ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഇസ്റാഈൽ നിർദേശം നൽകിയിരുന്നു.
എന്നാൽ ലെബനിൽ ഇസ്റാഈലിന്റെ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. ലെബനനിലെ തങ്ങളുടെ ദൗത്യസംഘത്തെ ഇസ്റാഈൽ തൊട്ടാൽ, ലോകമെമ്പാടുമുള്ള ഇസ്റാഈൽ എംബസികളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ സായുധ സേനാ വക്താവ് അബോൾഫാസൽ ഷെകാർച്ചി ഭീഷണിപ്പെടുത്തി. ഇസ്റാഈലിന്റെ എംബസികളെല്ലാം തങ്ങളുടെ നിയമപരമായ ലക്ഷ്യങ്ങളായി മാറുമെന്ന് അദ്ദേഹം ടെലിവിഷനിലൂടെയാണ് വ്യക്തമാക്കിയത്.
ഇറാനെതിരെ ഉപരോധവുമായി യൂറോപ്യൻ യൂണിയൻ
മേഖലയിൽ ഇറാൻ മനഃപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്ന് യൂറോപ്യൻ യൂണിയൻ കുറ്റപ്പെടുത്തി. ഇറാൻ സർക്കാർ സ്വന്തം പതനത്തിനുള്ള വഴി ഒരുക്കുകയാണെന്ന് ഇ.യു വിദേശകാര്യ പ്രതിനിധി കാജ കല്ലാസ് പറഞ്ഞു. അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന വിവേചനരഹിതമായ ആക്രമണങ്ങൾക്ക് മറുപടിയായി യൂറോപ്യൻ യൂണിയൻ ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Israeli forces have escalated their airstrikes across southern Lebanon and Beirut, resulting in at least 72 deaths and over 437 injuries. As Israeli troops position themselves at the border for a potential ground invasion, Iran-backed Hezbollah has retaliated with rocket fire into northern Israel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."