HOME
DETAILS

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

  
Web Desk
March 04, 2026 | 5:27 PM

medical college doctors withdraw strike temporarily government to clear 18 months salary arrears soon

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർ നടത്തിവന്ന സമരം താൽക്കാലികമായി പിൻവലിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (KGMCTA) നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കുമെന്ന സർക്കാരിന്റെ ഉറപ്പിന്മേലാണ് സമരം ഒരാഴ്ചത്തേക്ക് നീട്ടിവെച്ചത്. ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ ഒരാഴ്ചയ്ക്കകം ശമ്പള കുടിശ്ശിക പൂർണമായും വിതരണം ചെയ്തില്ലെങ്കിൽ സമരം വീണ്ടും ആരംഭിക്കുമെന്നും കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

മെഡിക്കൽ കോളേജുകളുടെ നിലവാരം ഉയർത്തുന്ന കാര്യത്തിൽ അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചു. ഇതോടെയാണ് കഴിഞ്ഞ 17 ദിവസമായി തുടർന്നുപോന്ന നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. ഒ.പി, ശസ്ത്രക്രിയകൾ, ക്ലാസുകൾ എന്നിവയിൽ നിന്നുള്ള വിട്ടുനിൽക്കൽ ഒഴിവാക്കി ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കും.

രോഗികളുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സമരം താൽക്കാലികമായി നിർത്തുന്നത്. എന്നാൽ ഒരാഴ്ചയ്ക്കകം ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരവുമായി മുന്നോട്ടുപോകും എന്നും KGMCTA വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നീണ്ടുനിന്ന ഡോക്ടർമാരുടെ സമരം പിൻവലിച്ചത് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഒരാഴ്ചയ്ക്കകം സർക്കാർ വാഗ്ദാനം പാലിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും സമരത്തിന്റെ ഭാവി.

 

government medical college doctors in kerala have temporarily called off their 17-day strike following successful talks with the health department.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉ‍ർദു പണ്ഡിതൻ ഡോ: കെ.പി ശംസുദ്ദീൻ തിരൂർക്കാട് വിരമിച്ചു

Kerala
  •  10 days ago
No Image

ഇന്ത്യയിൽ ശൈത്യകാലം പടിയിറങ്ങുന്നു; 2026-ൽ തണുപ്പ് കുറഞ്ഞു, ഫെബ്രുവരിയിൽ ശീതതരംഗമേ ഉണ്ടായില്ല

Weather
  •  10 days ago
No Image

യുഎഇയിൽ മഴ തുടരുന്നു; പാലങ്ങൾക്കും തുരങ്കങ്ങൾക്കും താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പൊലിസ് മുന്നറിയിപ്പ്

uae
  •  10 days ago
No Image

വിജയ് പത്രിക നൽകാനിരിക്കെ തിരുച്ചിറപ്പള്ളിയിൽ സ്റ്റാലിന്റെ അപ്രതീക്ഷിത നീക്കം; സ്ഥാനാർത്ഥിക്കൊപ്പം മോർണിങ്ങ് വാക്ക്

National
  •  10 days ago
No Image

പ്രതിപക്ഷ സമ്മര്‍ദ്ദമോ, തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നോ?; എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ പരിഗണിക്കില്ല 

National
  •  10 days ago
No Image

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Kerala
  •  10 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; മോഷണം ആരോപിച്ചുള്ള മർദ്ദനത്തിൽ 6 പേർ കസ്റ്റഡിയിൽ

Kerala
  •  10 days ago
No Image

സാധാരണക്കാർക്ക് ഇല്ലാത്ത പരിഗണന മുഖ്യമന്ത്രിക്കോ? പാരഡി ഗാനങ്ങൾ നീക്കം ചെയ്തതിൽ പൊലിസിനെതിരെ എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  10 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

oman
  •  10 days ago
No Image

അമേരിക്കയെ വിറപ്പിച്ച് ഉത്തരകൊറിയൻ ഹാക്കർമാർ; ആയിരക്കണക്കിന് കമ്പനികൾ ഹാക്കർമാരുടെ പിടിയിൽ

International
  •  10 days ago