യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം
ഡൽഹി: ഇറാനെതിരായ യുദ്ധത്തിന് അമേരിക്കൻ നാവികസേനയ്ക്ക് ഇന്ത്യ തുറമുഖങ്ങൾ വിട്ടുനൽകിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ മുൻ ഉപദേഷ്ടാവായ ഡഗ്ലസ് മക്ഗ്രെഗറാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. 'വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്ക്' (OAN) എന്ന ചാനലിലൂടെയായിരുന്നു ഇറാനുമായുള്ള യുദ്ധത്തിന് അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
അതേസമയം, മക്ഗ്രെഗറുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. "ഇന്ത്യൻ തുറമുഖങ്ങൾ അമേരിക്കൻ നാവികസേന ഉപയോഗിക്കുന്നുവെന്ന പ്രചാരണം പൂർണ്ണമായും തെറ്റാണ്. ഇത്തരം കെട്ടിച്ചമച്ച പ്രസ്താവനകൾക്കെതിരെ ജാഗ്രത പാലിക്കണം," വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇന്ത്യ ആതിഥേയത്വം വഹിച്ച സൈനികാഭ്യാസത്തിന് ശേഷം മടങ്ങിയ ഐആർഐഎസ് ഡെന എന്ന ഇറാനിയൻ യുദ്ധക്കപ്പലിനെ ശ്രീലങ്കൻ തീരത്ത് വെച്ച് അമേരിക്ക മുക്കിയിരുന്നു. ഈ സംഭവത്തെ തുടർന്ന് മേഖലയിൽ നയതന്ത്ര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കൻ മാധ്യമങ്ങൾ ഇത്തരമൊരു വാർത്ത പുറത്തുവിട്ടത്.
India’s Ministry of External Affairs (MEA) has strongly dismissed reports claiming that it has allowed the US Navy to use Indian ports for military operations against Iran. The government clarified that such allegations are completely "fake and false," urging the public to remain cautious against baseless and fabricated information.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."