HOME
DETAILS

ജി.സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം; അദ്ദേഹത്തിന്റെ കഴിവും അനുഭവസമ്പത്തും തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുമെന്ന് എം.എ ബേബി, ഫോണില്‍ വിളിച്ച് എം.വി ഗോവിന്ദന്‍

  
Web Desk
March 05, 2026 | 5:56 AM

CPIM moves to placate G Sudhakaran-MV Govindan calls him over the phone

തിരുവനന്തപുരം: നേതൃത്വത്തെ വിമര്‍ശിച്ച് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ജി.സുധാകരനെ ഫോണില്‍ വിളിച്ചു. സുധാകരനെ താന്‍ പരിഹസിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വിശദീകരിച്ചു. അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. 

അദ്ദേഹത്തിന് പരിഭവം ഉണ്ടെന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി.  ജി.സുധാകരനില്‍നിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളിലെ പരിഭവം പങ്കുവെച്ചതാണെന്നും ബേബി പറഞ്ഞു. സുധാകരനെ സിപിഎം നേതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജി.സുധാകരന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മാനദണ്ഡപ്രകാരം മാറ്റിനിര്‍ത്തിയതില്‍ അദ്ദേഹം അതൃപ്തനായിരുന്നു. 75 വയസ്സായതോടെ 2022-ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റി ഓഫീസിനു കീഴിലുള്ള ബ്രാഞ്ചിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. ഇത്തവണ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് പരസ്യമായി അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ അദ്ദേഹത്തിന്റെ പേര് അമ്പലപ്പുഴ മണ്ഡലത്തില്‍ പരിഗണനയ്ക്കു വന്നിരുന്നു. എന്നാല്‍, മാനദണ്ഡപ്രകാരം മാറ്റിനിര്‍ത്തിയവരെക്കുറിച്ച് ചര്‍ച്ച വേണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത എം.വി. ഗോവിന്ദന്‍ പറഞ്ഞു. സുധാകരന്റെ കാര്യത്തില്‍ പരിഗണനയുണ്ടോയെന്ന ചോദ്യത്തിന് ഒരു പരിഗണനയുമില്ലെന്നായിരുന്നു മാധ്യമങ്ങളോട് ഗോവിന്ദന്റെ പ്രതികരണം. ഇതിന് പിന്നാലെയായിരുന്നു ഗോവിന്ദന്‍ പരിഹസിച്ചു എന്നടക്കം ചൂണ്ടിക്കാട്ടിയുള്ള സുധാകരന്റെ പോസ്റ്റ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെല്‍ അവീവിലെ മൊസാദ് ആസ്ഥാനം പൂര്‍ണമായും തകര്‍ത്തെന്ന് ഇറാന്‍; വീഡിയോ പുറത്തു വിട്ടു

International
  •  9 days ago
No Image

വിദ്യാർഥികൾക്ക് വിസ ഇനി കടമ്പകൾ ഏറെ; ഇന്ത്യയെ 'ഹൈ റിസ്‌ക്' പട്ടികയിൽ ഉൾപ്പെടുത്തി ഓസ്‌ട്രേലിയ

International
  •  9 days ago
No Image

സുരക്ഷാ മുൻകരുതൽ; ദുബൈയിലെ ക്രിസ്ത്യൻ പള്ളികൾ താൽക്കാലികമായി അടച്ചു

uae
  •  9 days ago
No Image

'പാലത്തിന് പകരം പാലം'; ഗൾഫ് രാജ്യങ്ങളിലെ വൻപാലങ്ങൾ തകർക്കുമെന്ന് ഇറാന്റെ ഭീഷണി: ഹിറ്റ് ലിസ്റ്റ് പുറത്ത്

International
  •  9 days ago
No Image

ആര്‍.ജെ.ഡി മുന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് മുസ്‌ലിം ലീഗില്‍; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു. 

Kerala
  •  9 days ago
No Image

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി; കെ. അണ്ണാമലൈക്ക് സീറ്റില്ല

National
  •  9 days ago
No Image

ചൈനീസ് പൊളിറ്റ് ബ്യൂറോ അഴിമതിക്കുരുക്കിൽ; സിൻജിയാങ് തലവനെതിരെ അന്വേഷണം

International
  •  9 days ago
No Image

റോഡിലെ കളി ജീവനെടുക്കും! അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്; നിയമലംഘകർക്ക് കടുത്ത ശിക്ഷ

uae
  •  9 days ago
No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  9 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  9 days ago