HOME
DETAILS

കുര്‍ദ് ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാനില്‍ കലാപത്തിന് യു.എസ് നീക്കം; പിന്നാലെ കുര്‍ദ് ആസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം

  
March 05, 2026 | 6:31 AM

US moves to use Kurdish groups to foment unrest in Iran drone attack on Kurdish headquarters follows

തെഹ്‌റാന്‍: ഇറാനിലെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനായി കുര്‍ദിഷ് വിമത ഗ്രൂപ്പുകളെ ആയുധമണിയിക്കാന്‍ യു.എസ് നീക്കം. ചാരസംഘടനയായ സി.ഐ.എയാണ് ഇതുസംബന്ധിച്ച പദ്ധതി ആസൂത്രണംചെയ്യുന്നത്. ഇറാനിലെ ഭരണകൂടത്തിനെതിരേ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ട് കുര്‍ദ് ഗ്രൂപ്പുകളുമായി ട്രംപ് ഭരണകൂടം ചര്‍ച്ചകള്‍ നടത്തുന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇറാനിയന്‍ കുര്‍ദിസ്ഥാന്‍ (കെ.ഡി.പി.ഐ) നേതാവ് മുസ്തഫ ഹിജ്‌രിയുമായി ട്രംപ് സംസാരിച്ചതായും വരും ദിവസങ്ങളില്‍ ഇവര്‍ ഇറാനിലെ പടിഞ്ഞാറന്‍ മേഖലകളില്‍ കരയുദ്ധത്തിന് ഇറങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഇറാഖിലെ കുര്‍ദിഷ് നേതാക്കളായ മസൂദ് ബര്‍സാനി, ബാഫല്‍ തലാബാനി എന്നിവരുമായും ട്രംപ് ചര്‍ച്ച നടത്തി. കുര്‍ദിഷ് ഗ്രൂപ്പുകളെ അമേരിക്കയുമായി ബന്ധിപ്പിക്കുന്നതിനായി ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദ് മാസങ്ങളായി സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ കുര്‍ദിഷ് ഗ്രൂപ്പുകള്‍ക്കിടയില്‍ ഇസ്‌റാഈലിന് ശക്തമായ ചാര ശൃംഖലയുണ്ട്.

വടക്കന്‍ ഇറാന്റെ നിയന്ത്രണം കുര്‍ദുകളെ ഏല്‍പ്പിക്കുക വഴി ഇസ്‌റാഈലിന് സുരക്ഷിത മേഖല ഒരുക്കുക എന്നതും ഈ നീക്കത്തിന്റെ ലക്ഷ്യമാണ്. അതേസമയം, യു.എസിന്റെ ഈ പിന്തുണ എത്രത്തോളം വിശ്വസനീയമാണെന്ന കാര്യത്തില്‍ കുര്‍ദ് ഗ്രൂപ്പുകള്‍ക്കിടയില്‍ ആശങ്കയുണ്ടെന്നും, യുദ്ധം പാതിവഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ അമേരിക്കയ്ക്ക് മടിയുണ്ടാകില്ലെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

കുര്‍ദ് ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാനില്‍ യു.എസ് കലാപത്തിന് നീക്കം നടക്കുന്നതായ വാര്‍ത്തകള്‍ക്കിടെ ഇറാഖിലെ ഇറാനിയന്‍ കുര്‍ദിഷ് പ്രതിപക്ഷ ഗ്രൂപ്പിന്റെ ആയുധശേഖരത്തിന് നേരെ ഡ്രോണ്‍ ആക്രമണം. ഇന്നലെ ദെകാലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സായുധസേനാംഗങ്ങള്‍ക്ക് പരുക്കേറ്റു. ഇറാനെതിരേ ആക്രമണങ്ങള്‍ നടത്തുന്ന സായുധ സംഘങ്ങള്‍ക്ക് ഇറാഖിന്റെ വടക്കന്‍ സ്വയംഭരണ മേഖലയായ കുര്‍ദിസ്ഥാന്‍ അഭയം നല്‍കുന്നുവെന്ന് ഇറാന്‍ ദീര്‍ഘകാലമായി ആരോപിക്കുന്നുണ്ട്. ഇതിന് തിരിച്ചടിയായി ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഈ മേഖലയിലെ വിമത താവളങ്ങളെ ലക്ഷ്യമിട്ട് നി.രന്തരം ആക്രമണങ്ങള്‍ നടത്താറുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  6 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  6 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  6 days ago
No Image

ഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ

Cricket
  •  6 days ago
No Image

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Business
  •  6 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു: 900 വാഗ്ദാനങ്ങളിൽ 97% ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  6 days ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  6 days ago
No Image

ഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ

crime
  •  6 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; 'തെറ്റ് കണ്ടപ്പോള്‍ ഉടന്‍ നിര്‍ത്തിവെപ്പിച്ചു', തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി ടി.പി രാമകൃഷ്ണന്‍

Kerala
  •  6 days ago