'ഇസ്‌റാഈലിന് വേണ്ടി പോരാടാന്‍ യു.എസില്‍ ആര്‍ക്കും താല്‍പര്യമില്ല' സെനറ്റ ഹിയറിങ്ങില്‍ ഇറാന്‍ ആക്രമണത്തിനെതിരെ പ്രതിഷേധം, ബലപ്രയോഗം, സ്ഥാനാര്‍ഥിക്ക് പരുക്ക്
വാഷിങ്ടണ്‍: യു.എസ് സെനറ്റ് ഹിയറിങ്ങില്‍ ഇറാന്‍ ആക്രമണത്തിനെതിരെ പ്രതിഷേധം. മുന്‍ യുഎസ് മറൈന്‍ ഉദ്യോഗസ്ഥനായ ബ്രയാന്‍ മക്ഗിന്നിന്‍ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവിടെ ആര്‍ക്കും ഇസ്‌റാഈലിന് വേണ്ടി പോരാടാന്‍ താല്‍പ്പര്യമില്ല എന്ന് ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി പിടിച്ച് സെനറ്റ് ഹിയറിങ്ങില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. വരുന്ന തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിയില്‍ നിന്ന് സെനറ്റ് സീറ്റിലേക്ക് മത്സരിക്കുന്ന ബ്രയാന്‍ മക്ഗിന്നിസ്.
സെനറ്റ് ഹിയറിങ് തടസപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ബലമായി മുറിയില്‍ നിന്നും പുറത്തേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൊണ്ടാനയില്‍ നിന്നുള്ള സെനറ്ററും യുഎസ് വെറ്ററനുമായ ടിം ഷീഹി മക്ഗിന്നിസിനെ മുറിയില്‍ നിന്ന് പുറത്താക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നത് വീഡിയോ ക്ലിപ്പില്‍ കാണാം.
Marine Sgt. Brian McGuinness' Arm Broken by Capitol Police, Sen. Tim Sheehy During Anti-Iran War Senate Hearing Disruption pic.twitter.com/F1DbUEB2Qh
— TaraBull (@TaraBull) March 5, 2026
എന്നാല്‍ സാഹചര്യം ശാന്തമാക്കുവാന്‍ വേണ്ടിയാണ് താന്‍ ഇടപെട്ടതെന്നാണ് ടിം ഷീഹി നല്‍കിയ വിശദീകരണം. പ്രതിഷേധിച്ചതിന് പിന്നാലെ ബ്രയാന്‍ അറസ്റ്റിലായെന്നാണ് വിവരം.
ഇറാന്‍ ആക്രമണത്തിനെതിരെ ബ്രയാന്‍ നേരത്തെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അമേരിക്കയിലെ ജനങ്ങളെ എന്തിനാണ് അപകടത്തിലേക്ക് തള്ളിവിടുന്നത് എന്ന് സെനറ്റിനോട് ചോദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വീഡിയോയില്‍ ചോദിച്ചിരുന്നു.
അതേസമയം ഇറാന് മേല്‍ ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്‌റാഈലും. തെഹ്‌റാന്‍ ഉള്‍പ്പെടെ ഇറാന്‍ നഗരങ്ങളില്‍ വ്യാപക ആക്രമണം തുടരുകയാണ്. ഇതിനിടെ യുദ്ധം തുടരാന്‍ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതിയും ലഭിച്ചിരിക്കുകയാണ്. 47നെതിരെ 52 വോട്ടുകള്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."