മൂന്നുപീടികയില്‍ ടൈലറിങ് ഷോപ്പ് കത്തിനശിച്ചു
കയ്പമംഗലം: മൂന്നുപീടികയില്‍ ടൈലറിങ് ഷോപ്പ് കത്തിനശിച്ചു. മൂന്നുപീടിക കിഴക്ക് പ്രവര്‍ത്തിക്കുന്ന എക്സല്‍ ടൈലറിങ് ഷോപ്പാണ് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ കത്തിനശിച്ചത്. മൂന്നു മുറികളിലായി പ്രവര്‍ത്തിച്ചിരുന്ന ഷോപ്പ് പൂര്‍ണമായും കത്തിനശിച്ചു. എ.സി, തയ്യല്‍ മെഷീനുകള്‍, തയ്ച്ചു വെച്ചതും അല്ലാത്തതുമായ തുണികള്‍, ഫര്‍ണീച്ചറുകള്‍ എന്നിവ കത്തിനശിച്ചു.
രാവിലെ പുക ഉയരുന്നത് കണ്ട സമീപവാസികള്‍ കടയുടമയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തീയണക്കുകയായിരുന്നു. മതിലകം ഊമന്തറ സ്വദേശി കൊണ്ടിയാറ വീട്ടില്‍ രാധാകൃഷ്ണനും മഹാരാഷ്ട്ര സ്വദേശി സുരേഷും ചേര്‍ന്ന് രണ്ടു മാസം മുമ്പാണ് ടൈലറിങ്ങ് കട ആരംഭിച്ചത്. ശനിയാഴ്ച കടയിലെ കണക്ക് സംബന്ധിച്ച് ഇവര്‍ തമ്മില്‍ വാക്ക്തര്‍ക്കം ഉണ്ടായിരുന്നു. ഈ ഷോപ്പില്‍ തന്നെയാണ് സുരേഷ് താമസിച്ചിരുന്നത്. സംഭവത്തിനുശേഷം സുരേഷിനെ ഇവിടെനിന്നും കാണാതായിട്ടുണ്ട്. ഷോപ്പ് കത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് രാധാകൃഷ്ണന് മതിലകം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരിങ്ങാലക്കുട എ.എസ്.പി. മെറിന് ജോസഫ്, മതിലകം എസ്.ഐ സുശാന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൃശൂരില്‍ നിന്നും സൈന്റിഫിക് ഉദ്യോഗസ്ഥരും തെളിവുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."