ഇറാന്റെ യുദ്ധമുഖത്ത് റഷ്യയും ചൈനയും സൈന്യത്തെ ഇറക്കാത്തത് എന്തുകൊണ്ട്? ; 'കൈയകലം' പാലിച്ച് സഖ്യകക്ഷികൾ
തെഹ്‌റാൻ/മോസ്കോ: ഇസ്റാഈലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിക്കുമ്പോൾ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ റഷ്യയുടെയും ചൈനയുടെയും നിലപാടുകൾ ഉറ്റുനോക്കുകയാണ് ലോകം. ഇറാനിൽ ഇതിനോടകം ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ പരാമാധികാരത്തിനുമേലുള്ള ആക്രമണത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഇരുരാജ്യങ്ങളും വിശേഷിപ്പിച്ചു. യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വേണം എന്ന് റഷ്യയും ചൈനയും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും നേരിട്ടുള്ള സൈനിക ഇടപെടലിൽ നിന്ന് മോസ്കോയും ബീജിംഗും ഇപ്പോഴും വിട്ടുനിൽക്കുകയാണ്.
അമേരിക്കയുടെ ഏകപക്ഷീയമായ അന്താരാഷ്ട്ര അക്രമത്തിനെതിരെ ഇറാനുമായി ചേർന്ന് 'ഐക്യമുന്നണി' കെട്ടിപ്പടുക്കാൻ റഷ്യയും ചൈനയും മുമ്പ് ശ്രമിച്ചിരുന്നു. സംയുക്ത നാവികാഭ്യാസങ്ങളും തന്ത്രപരമായ കരാറുകളും ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ യുദ്ധമുഖത്ത് ഇറാനെ സഹായിക്കാൻ സൈന്യത്തെ അയക്കില്ലെന്ന സൂചനയാണ് റഷ്യയും ചൈനയും നൽകുന്നത്. സൈനികശക്തി ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല എന്ന ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ പ്രസ്താവന ഇതിന് അടിവരയിടുന്നതാണ്.
കഴിഞ്ഞ വർഷം ജനുവരിയിൽ റഷ്യയും ഇറാനും തമ്മിൽ ഒപ്പുവെച്ച സമഗ്ര പങ്കാളിത്ത കരാർ പ്രതിരോധ-സാങ്കേതിക മേഖലകളിൽ വലിയ സഹകരണം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അത് ഒരു പരസ്പര പ്രതിരോധ കരാർ അല്ല എന്നതാണ് പുറത്ത് വരുന്ന വസ്തുത.
ഉത്തരകൊറിയയുമായി റഷ്യക്കുള്ള കരാർ പ്രകാരം ആ രാജ്യം ആക്രമിക്കപ്പെട്ടാൽ സൈനികമായി സഹായിക്കാൻ റഷ്യ ബാധ്യസ്ഥരാണ്. എന്നാൽ ഇറാനുമായുള്ള കരാറിൽ ശത്രുതാപരമായ നടപടികളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് വ്യവസ്ഥ.
ഉക്രെയ്ൻ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കയുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് മോസ്കോ ഒരിക്കലും തയ്യാറല്ല. വെനിസ്വേലയിൽ യുഎസ് നടപടികൾ ഉണ്ടായപ്പോഴും സമാനമായ നയതന്ത്ര പ്രതിഷേധം മാത്രമാണ് റഷ്യ നടത്തിയത്. റഷ്യയുടെ ഈ കൈയകലം പാലിക്കൽ തെഹ്‌റാനിലെ ഭരണകൂടത്തിനിടയിൽ നേരിയ നിരാശ പടർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൈനയുടെ സാമ്പത്തിക താത്പര്യങ്ങൾ
ഇറാന്റെ അസംസ്കൃത എണ്ണ കയറ്റുമതിയുടെ 87 ശതമാനവും വാങ്ങുന്നത് ചൈനയാണ്. 2021-ൽ ഒപ്പുവെച്ച 25 വർഷത്തെ സഹകരണ കരാർ വഴി ഇറാനിലെ ഊർജ്ജ-നിക്ഷേപ മേഖലകളിൽ ചൈനയ്ക്ക് വലിയ സ്വാധീനമാണ് ഉള്ളത്. എങ്കിലും, മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളിൽ സൈനികമായി ഇടപെടില്ലെന്ന നയത്തിൽ ചൈന ഉറച്ചുനിൽക്കുന്നു.
ആയുധങ്ങൾ നൽകുന്നതിനേക്കാൾ, യു.എസ് പക്ഷവുമായും ഗൾഫ് രാജ്യങ്ങളുമായും ചർച്ച നടത്തി മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള മധ്യസ്ഥ വേഷമാണ് ചൈന ആഗ്രഹിക്കുന്നത്. വെനിസ്വേലയിലെ യു.എസ് ഇടപെടലിന് ശേഷം തങ്ങളുടെ ആഗോള താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ചൈന കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
നയതന്ത്ര തലത്തിൽ ഇറാനെ ഇരുരാജ്യങ്ങളും പിന്തുണയ്ക്കുമ്പോഴും, ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന സൈനിക ഇടപെടലുകൾക്ക് റഷ്യയും ചൈനയും തുനിയുന്നില്ല. സ്വന്തം സാമ്പത്തിക-സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള ഒരു 'വെയിറ്റ് ആൻഡ് വാച്ച്' (Wait and Watch) നയമാണ് ഈ വൻശക്തികൾ ഇപ്പോൾ സ്വീകരിക്കുന്നത്.
While Moscow and Beijing have historically positioned themselves as Iran's closest global partners, their current refusal to intervene militarily is driven by deep-seated economic and tactical interest
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."