HOME
DETAILS

അറബ് രാജ്യങ്ങളെ ബോധപൂർവം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നു; അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം

  
Web Desk
March 05, 2026 | 10:10 AM

russia accuses us and israel of deliberately dragging arab nations into war

മോസ്കോ: പശ്ചിമേഷ്യയിൽ ഇറാനെതിരായ ആക്രമണങ്ങളിലൂടെ അറബ് രാജ്യങ്ങളെ ബോധപൂർവം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് അമേരിക്കയും ഇസ്റാഈലും ശ്രമിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും മോസ്കോ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇറാനെ പ്രകോപിപ്പിച്ച് ചില അറബ് രാജ്യങ്ങളിലെ ലക്ഷ്യങ്ങൾക്കെതിരെ പ്രതികാര നടപടികളിലേക്ക് അവരെ എത്തിക്കുകയാണ് വാഷിംഗ്ടണും തെൽ അവീവും ചെയ്യുന്നത്. ഇത് വലിയ തോതിലുള്ള ജീവഹാനിക്കും ഭൗതിക നഷ്ടങ്ങൾക്കും കാരണമായതിൽ റഷ്യ അഗാധമായ ഖേദം രേഖപ്പെടുത്തി. സ്വന്തം അജണ്ടകൾ നടപ്പിലാക്കുന്നതിനായി അറബ് ജനതയെ മറ്റൊരു യുദ്ധത്തിലേക്ക് തള്ളിവിടാനാണ് പാശ്ചാത്യ ശക്തികളുടെ ശ്രമമെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുക എന്നത് മാത്രമാണ് മേഖലയിലെ അസ്ഥിരത ഒഴിവാക്കാനുള്ള ഏക മാർഗമെന്നും റഷ്യ ചൂണ്ടിക്കാട്ടി.

അതേസമയം ഇറാനെതിരായ ആക്രമണങ്ങളിൽ ഇതുവരെ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യയും ചൈനയും വിശേഷിപ്പിച്ചു. എന്നാൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നേരിട്ടുള്ള സൈനിക ഇടപെടലിൽ നിന്ന് നിലവിൽ മോസ്കോയും ബീജിംഗും വിട്ടുനിൽക്കുകയാണ്.

നയതന്ത്ര അകലം; ഇറാനിൽ നിരാശ?

അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ ഇറാനുമായി ചേർന്ന് ഐക്യമുന്നണി കെട്ടിപ്പടുക്കാൻ റഷ്യയും ചൈനയും മുമ്പ് ശ്രമിച്ചിരുന്നു. എന്നാൽ യുദ്ധമുഖത്ത് ഇറാനെ സഹായിക്കാൻ സൈന്യത്തെ അയക്കില്ലെന്ന സൂചനയാണ് ഇരുരാജ്യങ്ങളും നൽകുന്നത്. സൈനികശക്തി ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്താമാക്കിയിരുന്നു.

റഷ്യയും ഇറാനും തമ്മിലുള്ള സമഗ്ര പങ്കാളിത്ത കരാർ പ്രതിരോധ-സാങ്കേതിക മേഖലകളിൽ സഹകരണം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇതൊരു പരസ്പര പ്രതിരോധ കരാർ (Mutual Defense Pact) ഇല്ല എന്നതാണ് വസ്തുത. ഉത്തരകൊറിയയുമായുള്ള കരാറിൽ സൈനിക സഹായം വാഗ്ദാനം ചെയ്യുന്ന റഷ്യ, ഇറാനുമായുള്ള കരാറിൽ ശത്രുതാപരമായ നടപടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്.

ഉക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് റഷ്യ താൽപ്പര്യപ്പെടുന്നില്ല. നേരത്തെ വെനിസ്വേലൻ പ്രതിസന്ധി ഘട്ടത്തിലും സമാനമായ നയതന്ത്ര പ്രതിഷേധം മാത്രമാണ് റഷ്യ നടത്തിയത്. മോസ്കോയുടെ ഈ നിലപാടിൽ തെഹ്‌റാനിലെ ഭരണകൂടത്തിന് നേരിയ നിരാശയുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

the russian foreign ministry has accused the united states and israel of deliberately trying to drag arab nations into a wider regional war through attacks on iran. moscow stated that washington and tel aviv are provoking iran to trigger retaliatory actions against targets in arab countries, leading to massive loss of life and property.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  6 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  6 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  6 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  6 days ago
No Image

ഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ

Cricket
  •  6 days ago
No Image

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Business
  •  6 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു: 900 വാഗ്ദാനങ്ങളിൽ 97% ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  6 days ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  6 days ago
No Image

ഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ

crime
  •  6 days ago