HOME
DETAILS
MAL
ആലുവയില്‍ 15 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധയില്ലെന്ന്; രണ്ടുദിവസം നിരീക്ഷിക്കും
Web Desk
April 04 2024 | 06:04 AM
ആലുവ: കഴിഞ്ഞ ദിവസം കെ.എസ്.ആര്.ടി.സി പരിസരത്തുവച്ച് 15 ഓളം പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധയില്ലെന്ന് പ്രാഥമിക നിഗമനം. ഇതില്‍ രണ്ടുപേര്‍ ആശുപത്രിയിലുമായിരുന്നു. ജനങ്ങളെ ആക്രമിച്ച തെരുവുനായ്ക്ക് വിഷബാധയില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ നായക്ക് കാര്യമായ മറ്റെന്തോ അസ്വസ്ഥതകളുള്ളതായാണ് പരിശോധിച്ച ആലുവ വെറ്ററിനറി സര്ജന് പ്രിയ നായയെ സംരക്ഷിക്കുന്ന നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചത്.
ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട്. രണ്ടുദിവസം നിരീക്ഷിക്കാനും നിര്‍ദേശിച്ചു.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് തെരുവില്‍ ഒരു സ്ത്രീ ഭക്ഷണം കൊടുത്ത് വളര്‍ത്തുന്ന നായയാണ് കടിച്ചതെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. പിന്നീട് നഗരസഭ ജീവനക്കാരെത്തി നായയെ പിടികൂടി കൂട്ടിലടച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."