HOME
DETAILS

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

  
Web Desk
March 05, 2026 | 6:04 PM

cabinet decides to relax the criteria for sports quota appointments in government service

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇഷ്ടക്കാരെ പൊലിസ് സേനയില്‍ ഉള്‍പ്പെടെ നിയമിക്കാന്‍ പ്രത്യേക പരീക്ഷയും മറ്റും നടത്താന്‍ നീക്കമുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കാനും യോഗം തീരുമാനിച്ചു.

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കൂടുതല്‍ മത്സരങ്ങള്‍ യോഗ്യതയായി പരിഗണിക്കാനാണ് തീരുമാനം. മാത്രമല്ല ഉത്തേജക പരിശീധനയില്‍ പിടിയിലായവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി അവസാനിപ്പിക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 500 പേര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ നടന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പുതിയ തീരുമാനപ്രകാരം അംഗീകൃത ഫെഡറേഷനുകള്‍ നടത്തുന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കുറഞ്ഞത് എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അംഗീകൃത അന്താരഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍, ഖേലോ ഇന്ത്യ യൂനിവേഴ്‌സിറ്റി ഗെയിംസ് എന്നിവകൂടി പരിഗണിക്കും. ഇത് കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണ് നിഗമനം. ഉത്തേജ മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്നവര്‍ക്ക് പങ്കെടുത്ത ഇനവും, ശിക്ഷാകാലയളവും മാത്രമാകും അയോഗ്യതയായി പരിഗണിക്കുക. മറ്റു നേട്ടങ്ങള്‍ നിയമനത്തിന് പരിഗണിക്കാനും നിര്‍ദേശമുണ്ട്. 

cabinet decides to relax the criteria for sports quota appointments in government service.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  4 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  4 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  4 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  4 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  4 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  4 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  4 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  4 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  4 days ago