HOME
DETAILS

അമേരിക്കൻ മാതൃകയിൽ സൈന്യത്തെ പരിഷ്കരിക്കാൻ ചൈന: ഇന്ത്യക്ക് പുതിയ പ്രതിരോധ വെല്ലുവിളി

  
Web Desk
March 06, 2026 | 1:33 AM

China is modernizing its military on the US model Is it a challenge for India

ബെയ്ജിങ്: ചൈനയുടെ പ്രതിരോധ ബജറ്റില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധന. 27,700 കോടി ഡോളറിന്റെ പ്രതിരോധ ബജറ്റിനാണ് ചൈന അംഗീകാരം നല്‍കിയത്. ചൈനയുടെ സൈന്യത്തെ ആധുനികവല്‍ക്കരിക്കാനാണ് പ്രതിരോധ ബജറ്റില്‍ വര്‍ധന വരുത്തിയത്. യു.എസ് സൈന്യത്തിന്റെ മാതൃകയില്‍ ചൈനീസ് സൈന്യത്തെ ആധുനികവല്‍ക്കരിക്കുകയാണ് ലക്ഷ്യം.

ചൈനീസ് പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍.പി.സി) യുടെ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് ബജറ്റ് അവതരിപ്പിച്ചത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും പ്രധാനമന്ത്രി ലീ ഖ്വയാങ്ങും സന്നിഹിതരായിരുന്നു. അതിനിടെ ട്രംപിന്റെ വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ചൈനയുടെ ജി.ഡി.പി യില്‍ കുറവാണ് പ്രതീക്ഷിക്കുന്നത്. 4.5 ശതമാനമാണ് ചൈന ലക്ഷ്യംവയ്ക്കുന്ന ജി.

ഡി.പി. യു.എസ്− ഇറാന്‍ യുദ്ധവും ചൈനയെ ബാധിക്കുമെന്ന കണക്കുകൂട്ടല്‍ ബജറ്റില്‍ പ്രതിഫലിക്കുന്നുണ്ട്. ചൈനയില്‍ തൊഴിലില്ലായ്മയെയും പ്രാദേശിക വിപണികളുടെ പ്രതിസന്ധിയും മറികടക്കാനുള്ള പദ്ധതിയും 2026ലെ ബജറ്റ് ലക്ഷ്യംവയ്ക്കുന്നുണ്ട്. 

2024 ലെ അപേക്ഷിച്ച് 2025ല്‍ 17 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ചൈനയുടെ പ്രതിരോധ ബജറ്റിലുണ്ടായിരുന്നത്. അമേരിക്കയുടെ തൊട്ടു പിന്നിലാണ് ചൈനയുടെ പ്രതിരോധ ബജറ്റ്. ഓരോ വര്‍ഷവും പ്രതിരോധ ചെലവുകള്‍ വര്‍ധിച്ചു വരികയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ക്ക് ചൈനയുടെ പ്രതിരോധ ബജറ്റിലെ അധിക ചെലവ് വെല്ലുവിളിയാണ്. 

വിമാനവാഹിനി കപ്പലുകള്‍, നൂതന നാവിക കപ്പലുകള്‍, റഡാറിലെ കബളിപ്പിക്കുന്ന സ്‌തെല്‍ത്ത് വിമാനങ്ങള്‍ എന്നിവയുടെ നിര്‍മാണവും സൈനിക നവീകരണവുമാണ് ചൈന ബജറ്റില്‍ ഊന്നല്‍ നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിരോധന ഉത്തരവ് ലംഘിച്ച് ബൂത്തിൽ പ്രവേശിക്കാൻ ശ്രമം; യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കുമെതിരെ കേസ്

Kerala
  •  2 days ago
No Image

യു.ഡി.എഫ് നന്നായി പ്രവര്‍ത്തിച്ചു, പോളിങ് ശതമാനം പ്രതീക്ഷ നല്‍കുന്നു; എന്‍.ഡി.എ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി.ഡി സതീശന്‍

Kerala
  •  2 days ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ടി-20യിൽ പുതു ചരിത്രമെഴുതി ബ്രസീലിയൻ താരം

Cricket
  •  2 days ago
No Image

വെടിനിര്‍ത്തല്‍ നടപ്പിലാകുമോ?; ഇറാന്‍-യു.എസ് നിര്‍ണായക ചര്‍ച്ച ഇന്ന് ഇസ്‌ലാമാബാദില്‍; 'സമാധാന'ത്തിന് ഭീഷണിയായി ലെബനാനിലെ ഇസ്‌റാഈല്‍ ആക്രമണം

International
  •  2 days ago
No Image

നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുക്കും

latest
  •  2 days ago
No Image

മധുരിച്ച് കന്നിവോട്ടുകൾ;  ഒപ്പം ജെൻസി ബൂത്തുകളും

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് വ്യാപക കള്ളവോട്ട് ആരോപണം; ചില ബൂത്തുകളിൽ സംഘർഷം

Kerala
  •  2 days ago
No Image

വോട്ടിന് നോട്ട്; ന്യായീകരിച്ച് വിയർത്ത് ബി.ജെ.പി

Kerala
  •  2 days ago
No Image

പരിമിതികൾ വഴിമാറി, ജനാധിപത്യത്തിന് കരുത്തായി ഏഴ് പേർ; ഭിന്നശേഷി ബൂത്തിൽ ആവേശം നൂറു ശതമാനം

Kerala
  •  2 days ago
No Image

100 സീറ്റ് ഭം​ഗിവാക്കല്ല; കരുണാകരനും ആന്റണിക്കും കിട്ടാത്ത പിന്തുണ ഘടകകക്ഷികളിൽ നിന്ന് ലഭിച്ചു; സിപിഎം വിമതരുമായി ഒരു വർഷം മുൻപേ ചർച്ച ആരംഭിച്ചിരുന്നു; വി.ഡി സതീശൻ

Kerala
  •  2 days ago