HOME
DETAILS
MAL
ബസും വാനും കൂട്ടിയിടിച്ച് ഗതാഗത തടസം
backup
September 12 2016 | 00:09 AM
ഗൂഡല്ലൂര്‍: ബസും വാനും കൂട്ടിയിടിച്ച് ഗതാഗത തടസം. ഗൂഡല്ലൂര്‍ ഊട്ടി റോഡില്‍ 27ാം മൈലിലാണ് സംഭവം. തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസും ഊട്ടിയില്‍ നിന്നും ഗൂഡല്ലൂരിലേക്ക് വരുന്ന വാനും കൂട്ടിയിടിച്ചാണ് ഒന്നര മണിക്കൂര്‍ ഈ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടത്.
ബസ് ഗൂഡല്ലൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു. അപകടത്തില്‍ ആറു യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റു. ഉച്ചക്ക് 2.30 മുതല്‍ നാലു വരെയാണ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടത്. പരുക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."