അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ
ദോഹ: ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം തകർത്ത് ഖത്തർ വ്യോമ പ്രതിരോധ സേന. ശനിയാഴ്ച പുലർച്ചെയോടെയാണ് താവളത്തെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ വിജയകരമായി തടഞ്ഞതെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ആക്രമണ ശ്രമത്തെത്തുടർന്ന് രാജ്യത്ത് ദേശീയ അടിയന്തര മുന്നറിയിപ്പ് (National Emergency Alert) പുറപ്പെടുവിക്കുകയും സുരക്ഷാ ഭീഷണി നിലവാരം ഉയർത്തുകയും ചെയ്തിരുന്നു. വ്യോമ പ്രതിരോധ സേനയുടെ ഇടപെടലോടെ ഭീഷണി ഒഴിവായതായി ആഭ്യന്തര മന്ത്രാലയം പിന്നീട് അറിയിച്ചു. നിലവിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായതായും അധികൃതർ വ്യക്തമാക്കി.
സുരക്ഷയുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിഭാഗങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത സുരക്ഷാ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അൽ ഉദൈദ് വ്യോമതാവളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സജ്ജമാണെന്നും ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടുമെന്നും ഖത്തർ സേന അറിയിച്ചു.
qatar says its air defense systems successfully intercepted a drone attempting to target the al udeid air base, the largest us military facility in the middle east. authorities confirmed no casualties while security measures around the strategic base remain heightened.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."