HOME
DETAILS

യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസം; സൗജന്യ ചികിത്സയും മരുന്നുകളുമായി ആരോഗ്യ സ്ഥാപനങ്ങൾ

  
March 06, 2026 | 10:18 AM

relief for stranded passengers in uae health institutions offer free treatment and medicines

ദുബൈ: ​​ഗൾഫ് രാജ്യങ്ങളിലെ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയതോടെ യുഎഇയിൽ കുടുങ്ങിയ ആയിരക്കണക്കിന് സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ആശ്വാസമായി രാജ്യത്തെ ആരോഗ്യ സംഘടനകളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും. അപ്രതീക്ഷിതമായി യാത്രാ തടസ്സം നേരിട്ടതുമൂലം ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സൗജന്യ കൺസൾട്ടേഷനുകളും അടിയന്തര മരുന്നുകളും പരിശോധനകളുമായി നിരവധി സ്ഥാപനങ്ങളാണ് മുന്നോട്ടുവന്നിരിക്കുന്നത്.

ഉമ്മുഹുറൈറിലെ പിഎംസി പ്രതിസന്ധിയിലായ യാത്രക്കാർക്കായി തങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ചികിത്സാ ചെലവുകൾ വഹിക്കാൻ പ്രത്യേക ഫണ്ട് തന്നെ ഇവർ രൂപീകരിച്ചിട്ടുണ്ട്. സൗജന്യ കൺസൾട്ടേഷനുകൾ, രക്തപരിശോധനകൾ, എക്സ്-റേ, അൾട്രാസൗണ്ട്, ചെറിയ ചികിത്സാ നടപടിക്രമങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. യാത്രാ തടസ്സം മൂലം മരുന്നുകൾ തീർന്നുപോയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും (Chronic diseases), പെട്ടെന്നുള്ള അസുഖങ്ങൾക്കും (സീസണൽ പനി ഉൾപ്പെടെ) യുഎഇയിലെ ഹ്രസ്വകാല താമസത്തിന് ആവശ്യമായ മരുന്നുകൾ ഇവർ നൽകും.

ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ 8.30 മുതൽ രാത്രി 9.30 വരെ. 37 സ്പെഷ്യാലിറ്റികളിലായി യുഎഇയിലെ മികച്ച ആശുപത്രികളിൽ നിന്നുള്ള 62 വളണ്ടിയർ ഡോക്ടർമാരുടെ സേവനം ഇവിടെയുണ്ട്. സഹിഷ്ണുതയുടെയും സമൂഹസേവനത്തിന്റെയും മികച്ച ഉദാഹരണമാണിതെന്നും, യുഎഇ സമൂഹത്തിനുള്ള ഒരു 'സമ്മാനമായാണ്' സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സെന്ററിനെ കാണുന്നതെന്നും പിഎംസി മെഡിക്കൽ ഡയറക്ടർ ഡോ. നാസിം സാബിർ പറഞ്ഞു.

സഹായഹസ്തവുമായി തുംബെ ഹെൽത്ത് കെയർ

യാത്രക്കാർക്ക് സൗജന്യമോ വലിയ ഇളവുകളോട് കൂടിയതോ ആയ സേവനങ്ങൾ വാഗ്ദാനം ചെയ്ത് പ്രമുഖ ആരോഗ്യ സംരക്ഷണ ശൃംഖലയായ തുംബെ ഹെൽത്ത് കെയർ ഗ്രൂപ്പും രംഗത്തുണ്ട്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഏതൊരാൾക്കും മാർഗനിർദേശങ്ങളും പിന്തുണയും നൽകുമെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

"അനിശ്ചിതത്വങ്ങൾക്കിടയിലും ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. യുഎഇ എക്കാലത്തും അനുകമ്പയും കരുതലും കാണിച്ചിട്ടുള്ള രാജ്യമാണ്. ചികിത്സ ആവശ്യമുള്ള ഒരു വിനോദസഞ്ചാരി പോലും ഒറ്റപ്പെടരുത്; അവരെ സഹായിക്കാൻ ഞങ്ങളുടെ ടീം സജ്ജമാണ്," തുംബെ ഗ്രൂപ്പ് സ്ഥാപകനും പ്രസിഡന്റുമായ തുംബെ മൊയ്തീൻ വ്യക്തമാക്കി.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സൗജന്യ മാനസികാരോഗ്യ കൗൺസിലിംഗ്

യാത്രാ തടസ്സങ്ങളും അനിശ്ചിതത്വങ്ങളും മൂലം മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് ആശ്വാസമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സൗജന്യ ഓൺലൈൻ കൺസൾട്ടേഷൻ ഒരുക്കുന്നുണ്ട്. യുഎഇയിലുള്ള വിനോദസഞ്ചാരികൾക്കും താമസക്കാർക്കും 'myAster' ആപ്പ് വഴി ലൈസൻസുള്ള സൈക്കോളജിസ്റ്റുകളുമായി വീട്ടിലിരുന്ന് തന്നെ സൗജന്യ വീഡിയോ കൺസൾട്ടേഷൻ ബുക്ക് ചെയ്യാം.

health institutions across the uae have stepped in to support stranded passengers by providing free medical consultations, treatment, and essential medicines. the initiative aims to ensure travelers’ health and well-being as flight disruptions continue amid regional tensions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  4 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  4 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  4 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  4 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  4 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  4 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  4 days ago