HOME
DETAILS

ലോകകപ്പിൽ വീണ്ടും ചരിത്രം സൃഷ്ടിച്ച് സഞ്ജു; റാഞ്ചിയത് ഇതിഹാസ നേട്ടം

  
March 06, 2026 | 11:35 AM

sanju samson create a huge record in t20 world cup

മുംബൈ: ടി-20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡും ഇന്ത്യയുമാണ് നേർക്കുനേർ എത്തുന്നത്. സൗത്ത് ആഫ്രിക്കയെ സെമിയിൽ തകർത്താണ് കിവീസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന്‌ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റൺസിൽ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. 

ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത് സഞ്ജു സാംസൺ ആയിരുന്നു. 42 പന്തിൽ 89 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം. സഞ്ജുവിന് വെല്ലുവിളി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച ജോഫ്ര അർച്ചർ അടക്കമുള്ള ബൗളർമാരെ അനായാസമാണ് സഞ്ജു നേരിട്ടത്. ആദ്യ ഓവറിൽ തന്നെ ജോഫ്ര ആർച്ചറിനെ സഞ്ജു സിക്സർ പറത്തിയിരുന്നു. 

ഇതോടെ ടി-20 ലോകകപ്പിൽ ഒരു മത്സരത്തിൽ ആദ്യ ഓവറിൽ സിക്സർ നേടുന്ന ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിലേക്കാണ് സഞ്ജു വീണ്ടും ഇടം നേടിയത്. ടി-20 ലോകകപ്പിൽ ആദ്യ ഓവറിൽ സിക്സർ നേടുന്ന ഏഴാമത്തെ സംഭവമാണിത്. ഈ ടൂർണമെന്റിൽ ആദ്യ ഓവറിൽ ഇത് മൂന്നാം തവണയാണ് സഞ്ജു സിക്സർ നേടുന്നത്. 

ഈ പട്ടികയിൽ 5,6,7 സ്ഥാനങ്ങളിൽ ഉള്ളത് സഞ്ജുവാണ്. നമീബിയക്കെതിരെയുള്ള തന്റെ ആദ്യ ലോകകപ്പ് മത്സരത്തിലും  സൂപ്പർ എട്ടിൽ സിംബാബ്‌വെക്കെതിരെയും സഞ്ജു ആദ്യ ഓവറിൽ സിക്സർ നേടിയിരുന്നു. 

സിംബാബ്വെക്കെതിരെ സഞ്ജു 15 പന്തിൽ 24 റൺസാണ് നേടിയത്. രണ്ട് സിക്സുകളും ഒരു ഫോറുമാണ് സഞ്ജു നേടിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ സഞ്ജു സിക്സർ നേടി വരവറിയിച്ചു.

സഞ്ജു എട്ട് പന്തിൽ നിന്നും 22 റൺസ് നേടിയാണ് മടങ്ങിയത്. ഒരു ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളുമാണ് സഞ്ജു അടിച്ചെടുത്തത്. ആദ്യ ഓവറിൽ തന്നെ സഞ്ജുവിന്റെ ബാറ്റിൽ നിന്നും സിക്സർ പിറന്നു. ആർ ട്രെമ്പൽമാൻ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിലാണ് സഞ്ജു സിക്സർ നേടിയത്. 

ഈ ടൂർണമെന്റിൽ യുഎസ്എക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ഇഷാൻ കിഷനും ഇത്തരത്തിൽ ആദ്യ ഓവറിൽ തന്നെ സിക്സർ പറത്തിയിരുന്നു. രോഹിത് ശർമ്മ 2024 ടി-20 ലോകകപ്പിൽ രോഹിത് ശർമയും 2010 ലോകകപ്പിൽ മുരളി വിജയും ഇത്തരത്തിൽ ആദ്യ ഓവറിൽ സിക്സർ പറത്തി. 2007 ടി-20 ലോകകപ്പിൽ യുസഫ് പത്താനും ആദ്യ ഓവറിൽ സിക്സർ നേടിയിരുന്നു. 

അതേസമയം ടി-20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരവും സഞ്ജുവാണ്. നമീബിയക്കെതിരെ മൂന്ന് സിക്സുകളാണ് സഞ്ജു നേടിയത്. 2010 ടി-20 ലോകകപ്പിൽ അരങ്ങേറ്റ മത്സരത്തിൽ മൂന്ന് സിക്സുകൾ നേടിയ മുരളി വിജയുടെ റെക്കോർഡിനൊപ്പവും സഞ്ജുവെത്തി. രോഹിത് ശർമ്മ, ഇർഫാൻ പത്താൻ, വിരാട് കോഹ്‌ലി, റിഷബ് പന്ത് എന്നിവർ തങ്ങളുടെ അരങ്ങേറ്റ മത്സരത്തിൽ രണ്ട് വീതം സിക്സുകൾ നേടിയിട്ടുണ്ട്. 

Sanju Samson was the star performer for India in the T20 World Cup semi-final. Sanju scored 89 runs off 42 balls. The Malayali star's performance included seven sixes and eight fours. With this, Sanju has once again joined the list of Indian players to hit a six in the first over of a match in the T20 World Cup. This is the seventh time that he has hit a six in the first over of the T20 World Cup. This is the third time that Sanju has hit a six in the first over of this tournament.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  5 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  5 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  5 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  5 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  5 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  5 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  5 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  5 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  5 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  5 days ago