HOME
DETAILS

'പകരം വെക്കാൻ മികവുള്ളവരില്ല'; തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃ ദാരിദ്ര്യമെന്ന് എം.വി. ഗോവിന്ദൻ; പത്ത് എംഎൽഎമാരും വീണ്ടും മത്സരിക്കും

  
March 06, 2026 | 12:22 PM

cpms dilemma in thiruvananthapuram leadership crisis forces re-election of 10 mlas

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃ ദാരിദ്ര്യമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇക്കാരണത്താലാണ്, നിലവിലുള്ള പത്ത് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ജില്ലാ കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി.

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോഴാണ് എം.വി. ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്. വി. ജോയ് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാൻ പോകുമ്പോൾ എന്തിനാണ് താൽക്കാലിക ജില്ലാ സെക്രട്ടറിമാരെ നിയമിക്കുന്നതെന്ന് കരമന ഹരി യോഗത്തിൽ ചോദിച്ചു. എ.എ. റഹീമിനെ സ്ഥിരം സെക്രട്ടറിയാക്കണമെന്ന ആവശ്യവും ഉയർന്നു.

നേരത്തെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എ.എ. റഹീമിന് താൽക്കാലിക ചുമതല നൽകിയിരുന്നു. ഇത് അംഗീകരിക്കാനായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തർക്കങ്ങൾ ഉണ്ടായത്. രണ്ട് ടേം കഴിഞ്ഞ് മൂന്നാം തവണയും വി. ജോയ് മത്സരിക്കുന്നതിനെ ചിലർ എതിർത്തപ്പോഴാണ്, തിരുവനന്തപുരത്ത് പാർട്ടിക്ക് നേതൃ ദാരിദ്ര്യമുണ്ടെന്ന് എം.വി. ഗോവിന്ദൻ മറുപടി നൽകിയത്. പുതിയ ആളുകളെ ഇറക്കിയാൽ അത് വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

CPM State Secretary MV Govindan acknowledges the party's leadership shortage in Thiruvananthapuram, leading to the re-election of 10 sitting MLAs. The decision sparked criticism, with some questioning the appointment of temporary district secretaries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങിനിടെ ജാക്കി നീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  a day ago
No Image

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് കാറിന് ഫൈനിട്ട് രാജസ്ഥാന്‍ പൊലിസ്, നല്‍കിയത് 1500 രൂപയുടെ ചലാന്‍; വീഡിയോ വൈറല്‍

National
  •  a day ago
No Image

After 28 Years, Court Declares Missing Kashmiri Youth Dead Following Military Custody

National
  •  a day ago
No Image

ഫലം വരും മുൻപേ വി.ഡി. സതീശൻ പുതിയ മുഖ്യമന്ത്രി! തെരഞ്ഞെടുപ്പിന് പിന്നാലെ വിക്കിപീഡിയ പേജ് ആരോ തിരുത്തി

Kerala
  •  a day ago
No Image

തർക്കമുണ്ടായപ്പോൾ സഹായിച്ചില്ല; സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

crime
  •  a day ago
No Image

മെത്രാന്‍മാര്‍ ഊളത്തരം കാണിക്കുന്നു, രാഷ്ട്രീയം പറഞ്ഞാല്‍ നേരിടും; അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്

Kerala
  •  a day ago
No Image

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ അവിശ്വസനീയ കുതിപ്പ്; മെഡലുറപ്പിച്ച് ഇന്ത്യൻ യുവതാരം

Others
  •  a day ago
No Image

പയ്യന്നൂരില്‍ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം; കാര്‍ കത്തിച്ചു

Kerala
  •  a day ago
No Image

വിവാഹം കഴിഞ്ഞ് മടങ്ങവെ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരുക്ക്, മരിച്ചവരിൽ ഒരു കുട്ടിയും

National
  •  a day ago