ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ഗതാഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി
കൊച്ചി: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പുകഴ്ത്തി ഹൈബി ഈഡൻ എംപി. എറണാകുളത്തെ നവീകരിച്ച കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു ഹൈബിയുടെ ഈ പ്രശംസ. ഗണേഷ് കുമാർ വാക്ക് പാലിക്കുന്ന വ്യക്തിയാണെന്നും എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന്റെ നവീകരണം അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
തകർച്ചയിലായിരുന്ന കെഎസ്ആർടിസിയെ കൃത്യമായി ശമ്പളം നൽകാൻ കഴിയുന്ന അവസ്ഥയിലേക്ക് മാറ്റിയെടുക്കുന്നത് ചെറിയ കാര്യമല്ലെന്ന് ഹൈബി ഓർമ്മിപ്പിച്ചു. കെഎസ്ആർടിസിയുടെ ഐശ്വര്യമാണ് ഗണേഷ് കുമാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളാർ വിവാദത്തിലുൾപ്പെടെ ഗണേഷ് കുമാറിനെതിരെ കോൺഗ്രസ് കടുത്ത നിലപാട് സ്വീകരിക്കുന്നതിനിടെയാണ് ഹൈബി ഈഡന്റെ ഈ പ്രശംസ.
കെഎസ്ആർടിസി ഇനി ബിസിനസ് ക്ലാസ്സിലേക്ക്; പാൻട്രിയും ടോയ്‌ലറ്റുമുള്ള ബസുകൾ വരുന്നു
കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ് സർവിസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ രീതിയിലാണ് ഈ ബസുകൾ തയ്യാറാക്കിയിരിക്കുന്നത്. പാൻട്രി, ടോയ്‌ലറ്റ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഇതിലുണ്ടാകും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം, ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവും ലഭ്യമായിരിക്കും. ഈ മാസം 15-ഓടെ ബിസിനസ് ക്ലാസ് ബസുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം - കൊച്ചി റൂട്ടിലായിരിക്കും ആദ്യ സർവിസ്. പുതിയ ബസുകൾ എത്തിയാൽ താൻ ഓടിച്ചു നോക്കിയ ശേഷമേ സർവിസ് തുടങ്ങൂ എന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ഉദ്ഘാടനം നടത്താനാവാത്തതിനാലാണ് ഇപ്പോൾ ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു..
Hibi Eden, MP, lauded Transport Minister K B Ganesh Kumar's efforts in revamping the Ernakulam KSRTC bus stand, calling him the "good fortune" of KSRTC. Eden praised Ganesh Kumar's commitment to transforming KSRTC, citing the bus stand's renovation as proof of his dedication.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."