HOME
DETAILS

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

  
March 06, 2026 | 12:54 PM

jofra archer set a unwanted record in icc t20 world cup

മുംബൈ: ടി-20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റൺസിൽ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു.  

ഇന്ത്യൻ ബാറ്റിങ്ങിൽ മിന്നും പ്രകടനം പുറത്തെടുത്തത് മലയാളി താരം സഞ്ജു സാംസൺ ആയിരുന്നു. 42 പന്തിൽ 89 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം. ശിവം ദുബെ (43), ഇഷാൻ കിഷൻ (39), ഹാർദിക് പാണ്ഡ്യ (27), തിലക് വര്മ (21) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറർമാർ. 

ഇംഗ്ലണ്ട് ബൗളർമാർ പത്തിന് മുകളിൽ എക്കണോമിയിലാണ് അടി വാങ്ങിക്കൂട്ടിയത്. ഇംഗ്ലണ്ട് നിരയിൽ ഏറ്റവുമധികം റൺസ് വിട്ടുനൽകിയത് ജോഫ്ര അർച്ചറാണ്. അർച്ചർ നാല് ഓവറിൽ 61 റൺസാണ് വിട്ടുനൽകിയത്. 15.28 എന്ന മോശം എക്കണോമിയിൽ പന്തെറിഞ്ഞ  താരത്തിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. സഞ്ജുവിന് വെല്ലുവിളി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച ജോഫ്ര അർച്ചർ തീർത്തും നിരാശപ്പെടുത്തുകയായിരുന്നു. 

ടി-20 ലോകകപ്പിൽ നോക്ക് ഔട്ട് മത്സരങ്ങളിൽ ഒരു താരത്തിന്റെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമാണിത്. ഇതിന് മുമ്പ് ഈ മോശം റെക്കോർഡ് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ പേരിലായിരുന്നു. 2021 ടി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ മിച്ചൽ സ്റ്റാർക്ക് 60 റൺസായിരുന്നു വിട്ടുനൽകിയിരുന്നത്. 

അതേസമയം വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ ബോളർമാരിൽ ഏറ്റവും കൂടുതൽ തല്ല് വാങ്ങികൂട്ടിയത്. നാല് ഓവറിൽ 64 റൺസാണ് വരുൺ ചക്രവർത്തിയുടെ ബോളിങ്ങിൽ ഇംഗ്ലണ്ട് അടിച്ച് കൂട്ടിയത്. ആറാം ഓവറിലെ മൂന്നു പന്തുകൾ തുടർച്ചയായി ജേക്കബ് ബെഥേൽ സിക്‌സർ പറത്തിയിരുന്നു. 

ലോകകപ്പിലെ കലാശപ്പോരാട്ടം ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെമിയിൽ സൗത്ത് ആഫ്രിക്കയെ കീഴടക്കിയെത്തുന്ന ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. 

Jofra Archer has had a poor performance in the T20 World Cup. This is the worst bowling performance by a player in the knockout matches of the T20 World Cup. Before this, this bad record was in the name of Australian pacer Mitchell Starc. Mitchell Starc had conceded 60 runs against New Zealand in the 2021 T20 World Cup final.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  10 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  10 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  10 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  10 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  10 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  10 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  10 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  10 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  10 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  10 days ago