HOME
DETAILS

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

  
Web Desk
March 06, 2026 | 1:37 PM

uae shoots down 9 ballistic missiles 109 drones in latest attack

അബൂദബി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യു.എ.ഇ ലക്ഷ്യമിട്ടെത്തിയ ഒന്‍പത് ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും വ്യോമ പ്രതിരോധ സേന വിജയകരമായി തകര്‍ത്തു. ഇന്നലെ ആകെ 112 ഡ്രോണുകളാണ് യു.എ.ഇയുടെ പ്രതിരോധസംവിധാനം നിരീക്ഷിച്ചത്. ഇതില്‍ 109 എണ്ണം തടയാനായെങ്കിലും മൂന്നെണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാന്‍ ആക്രമണം ആരംഭിച്ചത് മുതല്‍ ഇതുവരെ 205 ബാലിസ്റ്റിക് മിസൈലുകളാണ് യു.എ.ഇ കണ്ടെത്തിയത്. ഇതില്‍ 190 എണ്ണം തകര്‍ത്തു. 13 എണ്ണം കടലില്‍ പതിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് രാജ്യത്തിനകത്ത് വീണത്. കൂടാതെ, ഇതുവരെ എത്തിയ 1,184 ഇറാനിയന്‍ ഡ്രോണുകളില്‍ 1,110 എണ്ണവും പ്രതിരോധ സംവിധാനം തകര്‍ത്തു. 74 എണ്ണം രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പതിച്ചു. എട്ട് ക്രൂസ് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തകര്‍ക്കാന്‍ സാധിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.

ആക്രമണങ്ങളില്‍ പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. സ്വദേശികളും ഇന്ത്യക്കാരും ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ 112 പേര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരില്‍ ഈജിപ്ത്, എത്യോപ്യ, ഫിലിപ്പീന്‍സ്, പാകിസ്താന്‍, ഇറാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസര്‍ബൈജാന്‍, യമന്‍, ഉഗാണ്ട, എറിത്രിയ, ലെബനന്‍, അഫ്ഗാനിസ്താന്‍, ബഹ്‌റൈന്‍, കൊമോറോസ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു.

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏത് ഭീഷണിയെയും നേരിടാന്‍ സായുധ സേന പൂര്‍ണ്ണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

The UAE military has intercepted 9 ballistic missiles and 109 drones targeting the country, with 3 drones falling within Emirati territory, according to the Defence Ministry. This comes amid escalating tensions in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  5 days ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  5 days ago