കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും
ബെംഗളൂരു: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങളേർപെടുത്താൻ കർണാടകയും, ആന്ധ്രാപ്രദേശും. കർണാടകയിൽ 16 വയസ്സിൽ താഴെയുള്ളവർക്കും ആന്ധ്രയിൽ 13 വയസ്സിൽ താഴെയുള്ളവർക്കും സോഷ്യൽ മീഡിയ വിലക്കാനാണ് സർക്കാരുകളുടെ നീക്കം.
കർണാടക
16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കുട്ടികളിലെ അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാനും, സൈബർ ആക്രമണങ്ങളിൽ നിന്നും മാനസിക സമ്മർദ്ദങ്ങളിൽ നിന്നും അവരെ സംരക്ഷിക്കാനുമാണ് ഈ തീരുമാനം.
ആന്ധ്രാപ്രദേശ്
അതേസമയം, 90 ദിവസത്തിനുള്ളിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ പുതിയ പദ്ധതി കൊണ്ടുവരുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ വ്യക്തമാക്കി.
കുട്ടികളിലെ ഉറക്കമില്ലായ്മ, വിഷാദം, പഠനത്തിലുള്ള ശ്രദ്ധക്കുറവ് എന്നിവ സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്നത് മൂലം വർധിക്കുന്നുണ്ടെന്ന് രണ്ട് മുഖ്യമന്ത്രിമാരും ചൂണ്ടിക്കാട്ടി. അതേസമയം, ഇത് പ്രായോഗികമായി എങ്ങനെ നടപ്പിലാക്കും, കുട്ടികളുടെ പ്രായം എങ്ങനെ കൃത്യമായി പരിശോധിക്കും തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത വരേണ്ടതുണ്ട്.
In a major move to protect the mental health of minors, the governments of Karnataka and Andhra Pradesh have announced plans to restrict social media access for children. Karnataka Chief Minister Siddaramaiah, during his budget speech, declared a ban for children under the age of 16 to curb mobile addiction and cyberbullying. Following suit, Andhra Pradesh Chief Minister Chandrababu Naidu announced that a program will be launched within 90 days to prevent children under 13 from using social media platforms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."