കാവേരി പ്രശ്നം: ബസ് സര്‍വിസ് പുനരാരംഭിക്കാതെ തമിഴ്നാട്
ഗൂഡല്ലൂര്‍: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സംഘര്‍ഷം ഉടലെടുത്തതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഇന്നലെയും തമിഴ്നാട്ടിലേക്ക് സര്‍വിസ് നടത്തി.
ഭാഗികമായാണ് ബസുകള്‍ ഇന്നലെയും തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്തിയത്.
എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ ബസുകള്‍ അക്രമം ഭയന്ന് കര്‍ണാടകയിലേക്ക് സര്‍വിസ് നടത്തുന്നില്ല.
കര്‍ണാടക- തമിഴ്നാട് അതിര്‍ത്തിയായ കക്കനഹള്ള അതിര്‍ത്തി വരെയാണ് തമിഴ്നാട് സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. തമിഴ്നാട് സര്‍ക്കാര്‍ ബസുകള്‍ ഏഴാം ദിവസവും കര്‍ണാടകത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
കാവേരി നദിയില്‍ നിന്ന് 15,000 ടി.എം.സി ജലം പത്ത് ദിവസത്തേക്ക് തമിഴ്നാടിന് നല്കാന് കര്‍ണാടകയോട് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടകയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നത്.
അക്രമ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."