രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍
അബൂദാബി: ആക്രമണങ്ങളെ അപലപിച്ചും, രാജ്യത്തിന്റെ കരുത്തിലും നേതൃത്വത്തിലും വിശ്വാസമര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തും യു.എ.ഇയിലെ പള്ളികളില്‍ വെള്ളിയാഴ്ച ഖുതുബ നടന്നു. ഫെബ്രുവരി 28ന് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ കടന്നാക്രമണങ്ങള്‍ക്ക് ശേഷമുള്ള ആദ്യ ജുമുഅ നമസ്‌കാരത്തിന് വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. വിശ്വാസികളെയും താമസക്കാരെയും അഭിസംബോധന ചെയ്ത പ്രസംഗങ്ങളില്‍ ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രാധാന്യമാണ് ഇമാമുമാര്‍ എടുത്തുപറഞ്ഞത്. ഇബ്രാഹിം നബി(അ)യുടെ പ്രാര്‍ത്ഥനയായ 'എന്റെ രക്ഷിതാവേ, നീ ഈ നാടിനെ സുരക്ഷിതമാക്കേണമേ' എന്ന ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചുകൊണ്ട് രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
നിഷ്‌കളങ്കരായ മനുഷ്യര്‍ക്കും ആരാധനയ്‌ക്കെത്തിയവര്‍ക്കും നേരെ നടന്ന ആക്രമണം വഞ്ചനാപരവും ഭീരുത്വപരവുമാണ്. ഏത് മതമോ ധാര്‍മ്മികതയോ ആണ് നിരപരാധികള്‍ക്ക് നേരെയുള്ള ഇത്തരം അക്രമങ്ങളെ ന്യായീകരിക്കുന്നതെന്ന് ഖുതുബ ചോദിച്ചു. അക്രമത്തെ ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നത് മതം വിലക്കുന്നു. സമാധാനവും ജീവന്റെ സംരക്ഷണവുമാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നത്. യു.എ.ഇ കരുത്തും അന്തസ്സും പ്രതിരോധശേഷിയുമുള്ള രാഷ്ട്രമാണ്. ഇത്തരം പ്രതിസന്ധികള്‍ രാജ്യത്തിന്റെ ഐക്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും കൂടുതല്‍ ശക്തിപ്പെടുത്തുകയേയുള്ളൂവെന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ അഭൂതപൂര്‍വമായ ഈ സാഹചര്യത്തില്‍, വിശ്വാസത്തിലൂടെയും ഐക്യദാര്‍ഢ്യത്തിലൂടെയും ആശ്വാസവും ശക്തിയും തേടിയാണ് യു.എ.ഇയിലുടനീളമുള്ള വിശ്വാസികള്‍ പള്ളികളിലെത്തിയത്.
Mosques across the UAE held Friday prayers, condemning recent attacks and calling for unity and faith in the country's leadership. Imams emphasized tolerance and solidarity, quoting Quranic verses, as worshippers gathered in large numbers for the first Jumaa prayer after Iran's Feb 28 attacks [1][2].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."