HOME
DETAILS

സഞ്ജുവും ബുംറയുമല്ല! മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹൻ അവനാണ്: അശ്വിൻ

  
March 06, 2026 | 3:16 PM

R Ashwin talks about axar patel performance in semi final t20 world cup

ടി-20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റൺസിൽ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. 

മത്സരത്തിൽ ജസ്പ്രീത് ബുംറയുടെയും സഞ്ജു സാംസണിന്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യക്കായി  42 പന്തിൽ 89 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത് സഞ്ജുവാണ്. 

ബൗളിങ്ങിൽ നിർണായകമായ പ്രകടനം നടത്തിയത് ബുംറയാണ്. മത്സരത്തിൽ അവസാന ഓവറുകളിൽ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ബുംറയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. പതിനെട്ടാം ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങി ഇംഗ്ലണ്ടിനെ കടുത്ത സമ്മർദ്ദത്തിലാക്കുകയായിരുന്നു. ജേക്കബ് ബെഥേലും സാം കറനും ചേർന്ന സഖ്യത്തിന് സ്കോറിംഗ് ഉയർത്താൻ സാധിക്കാതെ പിടിച്ചുനിർത്താൻ ബുംറയ്ക്ക് സാധിച്ചതാണ് മത്സരത്തിൽ നിർണായകമായത്. 

ഇപ്പോൾ സഞ്ജുവിനെയും ബുംറയെയും മറികടന്നുകൊണ്ട് മറ്റൊരു താരമായിരുന്നു പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് നേടാൻ അർഹനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഫീൽഡിങ്ങിൽ മികച്ച പ്രകടനം നടത്തിയ അക്‌സർ പട്ടേലിനെയാണ് അശ്വിൻ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തത്. മത്സരത്തിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെയും വിൽ ജാക്‌സിനേയും ആണ് അക്‌സർ അവിശ്വസനീയമായ ക്യാച്ചുകളിലൂടെ പുറത്താക്കിയത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അശ്വിൻ. 

''അക്‌സർ പട്ടേലിന്റെ ക്യാച്ചുകൾ മികച്ചതായിരുന്നു. വിൽ ജാക്‌സിന്റെ ക്യാച്ച് നേടിയതിന് ഞാൻ അദ്ദേഹത്തിന് മാൻ ഓഫ് ദി മാച്ച് അവാർഡ് നൽകാൻ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ഫീൽഡിങ് പ്രകടനം ശരിക്കും മാൻ ഓഫ് ദി മാച്ച് അർഹിക്കുന്നുണ്ട്. ജാക്സ് മികച്ച ഫോമിലായിരുന്നു. ആ ക്യാച്ച് എടുത്തിരുന്നില്ലെങ്കിൽ അവർ ബൗണ്ടറികൾ നെടുമായിരുന്നു. ഇന്ത്യ ഇപ്പോഴും ഫേവറൈറ്റുകളാണ്. ഞങ്ങൾ തോൽ‌വിയിൽ നിന്നും രക്ഷപ്പെട്ടു. നമ്മൾ അക്സറിനോട് നന്ദിയുള്ളവരായിരിക്കണം'' അശ്വിൻ പറഞ്ഞു. 

അതേസമയം ടി-20 ലോകകപ്പിലെ കലാശപ്പോരാട്ടം ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെമിയിൽ സൗത്ത് ആഫ്രിക്കയെ കീഴടക്കിയെത്തുന്ന ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. 

India have advanced to the final of the T20 World Cup after defeating England in the semi-finals. The brilliant performance of Jasprit Bumrah and Sanju Samson gave India victory in the match. Now, former Indian player R. Ashwin has openly said that another player deserves to win the Player of the Match award, surpassing Sanju and Bumrah. Ashwin selected Axar Patel as the Man of the Match for his excellent fielding performance. In the match, Axar dismissed English captain Harry Brook and Will Jackson with incredible catches.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  7 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  7 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  7 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  7 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  7 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  7 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  7 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  7 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  7 days ago