HOME
DETAILS
MAL
കുറ്റക്കാര്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്ന്
backup
September 12 2016 | 00:09 AM
കല്‍പ്പറ്റ: കേരള മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിവയലിനെ മര്ധിച്ച സാമൂഹ്യ വിരുദ്ധരുടെ നടപടിയില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഈ മാസം മൂന്നു മുതല്‍ ജഷീറിനെ മദ്യപാനിയെന്നാരോപിച്ച് പോസ്റ്ററുകള്‍ ഇറക്കിയിരുന്നു. ചില പാര്‍ട്ടി പ്രവര്‍ത്തക കേന്ദ്രങ്ങളിലെ മദ്യ, കഞ്ചാവ് ലോബികള്‍ക്കെതിരേ ജഷീര്‍ പ്രതികരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. കുറ്റക്കാര്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്നും അതിനായി ഒത്താശ ചെയ്ത സി.ഐ ഉള്‍പ്പടെയുള്ള കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. തങ്കച്ചന്, മുജീബ് റഹ്മാന്, അഷ്റഫ് ചേലാട്ട്, ശാന്തകുമാരി കണിയാരം, അണ്ണന് മടക്കിമല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."