സ്‌കൈ പുറത്തേക്ക്? ലോകകപ്പിന് ശേഷം ഇന്ത്യക്ക് പുതിയ നായകനും വൈസ് ക്യാപ്റ്റനും; റിപ്പോർട്ട്
2026 ടി-20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ ടി-20 ടീമിൽ വമ്പൻ മാറ്റങ്ങൾ ഉണ്ടാവുമെന്ന് റിപ്പോർട്ട്. ലോകകപ്പിന് ശേഷം സൂര്യകുമാർ യാദവിന് പകരം ശുഭ്മൻ ഗിൽ പുതിയ ക്യാപ്റ്റനാവുമെന്നാണ് റിപ്പോർട്ട്. യശ്വസി ജെയ്‌സ്വാൾ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ചുമതലയേൽക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
സ്കൈക്ക് പകരം ശ്രേയസ് അയ്യരെ പുതിയ ക്യാപ്റ്റനാക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ സ്ഥിരതയില്ലാത്ത ഫിറ്റ്നസാണ് അയ്യർക്ക് തിരിച്ചടിയാവുന്നത്. അയ്യർ നിലവിൽ ഏകദിന ടീമിൽ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഗിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റനാവും.
അതേസമയം ടി-20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡും ഇന്ത്യയുമാണ് നേർക്കുനേർ എത്തുന്നത്. സൗത്ത് ആഫ്രിക്കയെ സെമിയിൽ തകർത്താണ് കിവീസ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റൺസിൽ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു.
There are reports that there will be major changes in the Indian T20 team after the 2026 T20 World Cup. It is reported that Shubman Gill will replace Suryakumar Yadav as the new captain after the World Cup. It is reported that Yashwasi Jaiswal will take charge as the vice-captain of the Indian team in all formats. The BCCI had decided to make Shreyas Iyer the new captain instead of Sky, but Iyer's inconsistent fitness is a setback. Iyer is currently only in the ODI team. Therefore, Gill will be the captain of India in all three formats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."