പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക്
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ആഗോള എണ്ണ വിപണിയില്‍ വില കുതിക്കുന്നു. ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറായി ഉയര്‍ന്നു. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ബെന്റ് ക്രൂഡ് വില ബാരലിന് 88 ഡോളറിന് മുകളിലെത്തി. യുഎസ് WTI 85.90 ഡോളറിലേക്കും, മുര്‍ബന്‍ ക്രൂഡ് 99.60 ഡോളറിലേക്കും വില വര്‍ധിച്ചു. ഇത് വരും ദിവസങ്ങളില്‍ ആഗോള മാര്‍ക്കറ്റില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് നിഗമനം. മധ്യേഷ്യയില്‍ നിന്നുള്ള വിതരണം തടസപ്പെട്ടാല്‍ ലോകം അമേരിക്കന്‍ എണ്ണയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും. ബെന്റ് ക്രൂഡ് ഉടന്‍ തന്നെ 90 ഡോളര്‍ കടക്കുമെന്നാണ് പ്രവചനം.
ഇറാനുമേല്‍ ഇസ്രാഈല്‍-യുഎസ് സഖ്യം നടത്തിയ കടന്നാക്രമണവും ഇറാന്റെ തിരിച്ചടിയുമാണ് മേഖലയിലെ എണ്ണ വിതരണം താറുമാറാക്കിയത്. ഹോര്‍മുസ് കടലിടുക്ക് വഴി പ്രവേശനം ലഭിക്കാതെ നിരവധി കപ്പലുകളും, എണ്ണ ടാങ്കറുകളു കുടുങ്ങി കിടക്കുന്നു. ഇതോടെ ഏഷ്യയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള വിതരണം താറുമാറായി.
ഏകപക്ഷീയമായ അമേരിക്കന്‍-സയണിസ്റ്റ് ആക്രമണം എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്നാണ് ഇറാന്റെ നിലപാട്. തിരിച്ചടിയുടെ ഭാഗമായി ഗള്‍ഫ് മേഖലകളില്‍ ഉള്‍പ്പെടെ യുഎസ് എയര്‍ബേസുകള്‍ ആക്രമിക്കുന്ന തന്ത്രമാണ് ഇറാന്‍ നടത്തുന്നത്. അതേസമയം നിരുപാധികം കീഴടങ്ങണമെന്ന് ഇറാനോട് അമേരിക്ക ആവര്‍ത്തിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ യുദ്ധം തുടരുമെന്ന് തന്നെയാണ് വിദഗ്ദരുടെ അഭിപ്രായം. എങ്കില്‍ വരും ദിവസങ്ങളില്‍ എണ്ണ മാര്‍ക്കറ്റില്‍ വലിയ പ്രതിസന്ധി ഉണ്ടായേക്കും.
Amid ongoing conflict in the Middle East, global oil prices are rising. The price of crude oil has increased to $90 per barrel, the highest in two years.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."