പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍. അടിസ്ഥാന ശമ്പളം 28,000 രൂപയാക്കാനാണ് തീരുമാനം. 800 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 40,000 രൂപയാക്കാനും നിര്‍ദേശമുണ്ട്. പുതിയ കരട് നയം ഉടന്‍ പുറത്തിറക്കും.
നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്നാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സും പ്രഖ്യാപിക്കും. കരട് നിയമത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവസരമുണ്ട്. ആക്ഷേപങ്ങള്‍ കേള്‍ക്കാന്‍ 60 ദിവസത്തെ സമയവും കരട് നയത്തില്‍ ഉണ്ടാവും.
അതേസമയം ശമ്പള വർധനവ് ആവശ്യപ്പെട്ട് യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക സമരം നടന്നിരുന്നു. ഇതിന്റെ ഭാഗമായി 490ഓളം സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ പണിമുടക്കും പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ ചികിത്സാ പ്രതിസന്ധിക്ക് കാരണമായി. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ മാത്രമായിരുന്നു സേവനം നൽകിയിരുന്നത്. വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്‌സുമാർ വിട്ടനിന്നതോടെ പലയിടത്തും ചികിത്സ മുടങ്ങി.
ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, ഡോ. ബൽറാം കമ്മിറ്റി റിപ്പോർട്ട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് എന്നിവ പൂർണമായും നടപ്പിലാക്കുക, വീരകുമാർ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, നഴ്‌സിങ് അധ്യാപകർക്ക് യുജിസി സ്കെയിൽ നടപ്പിലാക്കുക, എൻഎച്ച്എം, പാലിയേറ്റീവ് കെയർ, എംഎൽഎസ്പി, എച്ച്ഡിഎസ് ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യവേതനം എന്ന രീതിയിൽ നടപ്പിലാക്കുക, രോഗി-നഴ്സ് അനുപാതം നിയമാനുസൃതമായി നടപ്പിലാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, പിഎസ്സി വഴി സ്ഥിര നിയമനങ്ങൾ നടപ്പിലാക്കുക, സ്റ്റാഫ് നഴ്‌സ് റാങ്ക് ഹോൾഡേഴ്‌സിനെ സംരക്ഷിക്കുക എന്നിവയാണ് യുഎൻഎയുടെ മറ്റ് ആവശ്യങ്ങൾ.
The government has decided to increase the salaries of nurses in private hospitals. The basic salary will be set at ₹28,000. It is also proposed to raise the salary of nurses in hospitals with up to 800 beds to ₹40,000. The new draft policy will be released soon.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."