കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ
കൊച്ചി: കൊച്ചിയിൽ നങ്കൂരമിട്ട് ഇറാനിയൻ പടക്കപ്പൽ ഐആർഐഎസ് ലാവൺ. സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിലെത്തിയ കപ്പൽ മാർച്ച് 4 മുതൽ കൊച്ചിയിലുണ്ട്. കപ്പലിലുണ്ടായിരുന്ന 183 നാവികരെയും സുരക്ഷിതമായി നാവികതാവളത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഫെബ്രുവരി 28-ന് ഇറാൻ നൽകിയ അപേക്ഷ പരിഗണിച്ച് മാർച്ച് ഒന്നിനാണ് കപ്പൽ കൊച്ചി തീരത്ത് അടുപ്പിക്കാൻ കേന്ദ്രം അനുമതി നൽകിയത്. ഫെബ്രുവരി അവസാനം മുംബൈ സന്ദർശിച്ച ശേഷം ഈ കപ്പലിനെക്കുറിച്ച് വിവരങ്ങളില്ലായിരുന്നു. കപ്പൽ തകർക്കപ്പെട്ടുവെന്ന രീതിയിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നെങ്കിലും, കപ്പൽ ഇന്ത്യയുടെ സുരക്ഷിത കവചത്തിലാണെന്ന് ഇപ്പോൾ വ്യക്തമായി.
അതേസമയം, ഇറാൻ്റെ മറ്റൊരു കപ്പലായ 'ഐആർഐഎസ് ബുഷർ' നിലവിൽ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുണ്ട്. 'ഐആർഐഎസ് സഹന്ദ്' എന്ന കപ്പൽ നേരത്തെ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര കപ്പൽ പ്രദർശനത്തിൽ പങ്കെടുത്തിരുന്നു.
നേരത്തെ, വിശാഖപട്ടണത്ത് നടന്ന 'മിലൻ 2026' നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ഇറാൻ്റെ 'ഐആർഐഎസ് ദേന' എന്ന കപ്പലിനെ അമേരിക്ക ആക്രമിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ലാവൺ കപ്പലിനെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചത്. നിലവിൽ ലാവൺ കപ്പലിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
The mystery surrounding the whereabouts of the Iranian warship IRIS Lavan has been resolved as it was confirmed to be docked at the Kochi port. The vessel arrived in Kochi on March 4 due to significant technical issues and is currently under the protection of the Indian Navy. Following a formal request from Iran on February 28, the Indian government granted permission for the ship to enter Indian waters on March 1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."