സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം
തെഹ്‌റാന്‍: ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി അന്തരിച്ച ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം. 'സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി. ദൈവകൃപയാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ഭരണകൂടത്തെ നിരാശയിലാക്കും,' എന്നാണ് പോസ്റ്റിലെ ഉള്ളടക്കം. മിസൈലുകള്‍ നിര്‍മിക്കുകയും, സൈന്യം അത് ലോഞ്ച് ചെയ്യുകയും, ലക്ഷ്യ സ്ഥാനത്ത് പതിക്കുകയും ചെയ്യുന്ന പ്രതീകാത്മക ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പശ്ചമിഷ്യയില്‍ ഇസ്‌റാഈല്‍-യുഎസ് കൂട്ടുകെട്ടിന് അത്ര എളുപ്പമാകില്ല കാര്യങ്ങളെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഇറാന്‍. ഫെബ്രുവരി 28ന് നടന്ന ഇസ്‌റാഈല്‍ വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെടുന്നത്. തീര്‍ത്തും ഏകപക്ഷീയമായി നടന്ന ആക്രമണം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ സംഘര്‍ഷം ഇറാന്‍ വിട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചു.
The Zionist regime has made a big mistake, and its consequences will make the regime desperate, by God's grace. pic.twitter.com/vBVMXIYjaf
— Khamenei.ir (@khamenei_ir) March 6, 2026
On the X page of the late Iran Supreme Leader Ayatollah Khamenei, a message was posted warning the Israel–US allies: ‘The Zionists have made a big mistake. By God’s grace, its consequences will leave the regime disappointed,’ the post read.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."