HOME
DETAILS

സഊദിക്ക് നേരെ വന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണം: ഷൈബ എണ്ണപ്പാടവും വ്യോമതാവളവും ലക്ഷ്യമിട്ടെത്തിയ 16 ഡ്രോണുകള്‍ തകര്‍ത്തു | Iran - US- Israel War Live

  
March 07, 2026 | 5:03 AM

Saudi Arabia intercepts six dronse and ballistic missile targeting oil field and airbase

റിയാദ്: സഊദി അറേബ്യയിലെ തന്ത്രപ്രധാനമായ ഊര്‍ജസൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇന്ന് പുലര്‍ച്ചെ നടന്ന വന്‍ വ്യോമാക്രമണങ്ങളെ സഊദി സേന വിജയകരമായി പ്രതിരോധിച്ചു. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ഷൈബ (Shaybah) ലക്ഷ്യമിട്ടെത്തിയ 16 ഡ്രോണുകളും അല്‍ഖര്‍ജിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ വന്ന ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളുമാണ് വെടിവെച്ചിട്ടത്.
റുബ്ഉല്‍ ഖാലി മരുഭൂമിക്ക് മുകളിലൂടെ നാല് വ്യത്യസ്ത തരംഗങ്ങളിലായാണ് 16 ഡ്രോണുകള്‍ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയതെന്ന് സഊദി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഷൈബ എണ്ണപ്പാടം സഊദിയുടെ ഗ്യാസ്‌പെട്രോകെമിക്കല്‍ മേഖലയിലെ ഏറ്റവും സുപ്രധാന കേന്ദ്രമാണ്. ഫെബ്രുവരി 28ന് ഇറാന് നേരെ നടന്ന അമേരിക്കന്‍- ഇസ്‌റാഈല്‍ ആക്രമണത്തിന് ശേഷം ആദ്യമായാണ് ഈ മേഖല ഇറാന്‍ ലക്ഷ്യമിടുന്നത്.

തലസ്ഥാനമായ റിയാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള വ്യവസായ കേന്ദ്രമായ അല്‍ഖര്‍ജിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെയും കനത്ത ആക്രമണമുണ്ടായി. ഒരു ബാലിസ്റ്റിക് മിസൈലും ഒരു ക്രൂസ് മിസൈലും വ്യോമതാവളം ലക്ഷ്യമാക്കി എത്തിയെങ്കിലും അവ ആകാശത്തുവെച്ചുതന്നെ തകര്‍ത്തു. ഇതിന് പുറമെ റിയാദിന് കിഴക്ക് ഭാഗത്ത് ഒരു ഡ്രോണും പ്രതിരോധ സേന വെടിവെച്ചിട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി അല്‍ഖര്‍ജ് മേഖലയെ ലക്ഷ്യമിട്ട് തുടര്‍ച്ചയായ ആക്രമണശ്രമങ്ങളാണ് നടക്കുന്നത്.

ഇറാനെതിരായ നീക്കങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ വ്യവസായ- ഊര്‍ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ടെഹ്‌റാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങള്‍. സഊദിക്ക് പുറമെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 125ലധികം ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളുമാണ് യു.എ.ഇ വെടിവെച്ചിട്ടത്.

സമാധാനത്തിനുള്ള ശ്രമങ്ങള്‍ക്കിടയിലും തുടരുന്ന ഇത്തരം ആക്രമണങ്ങളെ സഊദി മന്ത്രിസഭ ശക്തമായി അപലപിച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം, രാജ്യത്തിന്റെ ഭൂപ്രദേശവും പൗരന്മാരെയും സംരക്ഷിക്കാന്‍ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ സഊദിക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 

Summary: The official spokesperson of the Saudi Ministry of Defense announced on Saturday the interception and destruction of six drones in the Rub’ al-Khali desert heading toward the Shaybah oil field.  The spokesperson also announced the interception and destruction of a ballistic missile launched toward Prince Sultan Air Base.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?

Others
  •  7 days ago
No Image

നാദാപുരത്ത് പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു

Kerala
  •  7 days ago
No Image

കൊയിലാണ്ടിയിൽ പൊലിസുകാർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്, ഡ്രൈവർമാർ കുടുങ്ങിയത് മണിക്കൂറുകളോളം

Kerala
  •  7 days ago
No Image

പോക്‌സോ കേസിന് പിന്നാലെ വൈറൽ ജോഡികൾ ഒളിവിൽ; വെട്ടിലായി സിപിഎം നേതാക്കൾ , അന്വേഷണം രാഷ്ട്രീയക്കാരിലേക്കും

Kerala
  •  7 days ago
No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  7 days ago
No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  7 days ago
No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  8 days ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  8 days ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  8 days ago