HOME
DETAILS

എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങിന് നിയന്ത്രണം; ഇനി 21 ദിവസത്തെ 'ലോക്ക്ഇന്‍ പിരീഡ്', വിലയും വര്‍ധിച്ചു

  
March 07, 2026 | 5:20 AM

lpg booking restricted with 21-day lock-in period amid supply concerns

 
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പാചകവാതക ക്ഷാമം ഉണ്ടായേക്കാമെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ് കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എല്‍.പി.ജി റീഫില്ലുകള്‍ക്ക് എണ്ണ വിതരണ കമ്പനികള്‍ 21 ദിവസത്തെ ലോക്ക്ഇന്‍ പിരീഡ് നിശ്ചയിച്ചു. ഇതോടെ ഒരു സിലിണ്ടര്‍ ബുക്ക് ചെയ്ത് 21 ദിവസം കഴിഞ്ഞാല്‍ മാത്രമേ അടുത്ത ബുക്കിങ് നടത്താന്‍ സാധിക്കൂ. വെള്ളിയാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുറമെ വാണിജ്യ സിലിണ്ടര്‍ ബുക്കിങിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 1955ലെ അവശ്യസാധന നിയമപ്രകാരം എല്‍.പി.ജി ഉല്‍പാദനം പരമാവധിയാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. എണ്ണക്കമ്പനികളുടെ പക്കലുള്ള അധിക പാചകവാതകവും പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ തുടങ്ങിയവയും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമേ നല്‍കാവൂ എന്നും നിര്‍ദേശമുണ്ട്.

നിയന്ത്രണങ്ങള്‍ക്കൊപ്പം പാചകവാതക വിലയും വര്‍ധിപ്പിച്ചു. 14.2 കിലോ ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് കൂട്ടിയത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇറക്കുമതിയെ ബാധിക്കാനിടയുള്ളതിനാലാണ് ഈ മുന്‍കരുതല്‍ നടപടികള്‍.

Due to potential LPG shortages caused by West Asian conflicts, the government has imposed a 21-day lock-in period for cylinder bookings and hiked domestic cylinder prices by ₹60.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

International
  •  2 days ago
No Image

വാങ്കഡെയിൽ ഡി കോക്ക് ഷോ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

Cricket
  •  2 days ago
No Image

വാടകപ്പണം ഉടമയ്ക്ക് നൽകിയില്ല; തട്ടിപ്പ് നടത്തിയ പ്രവാസി വാച്ച്മാൻ പിടിയിൽ

Kuwait
  •  2 days ago
No Image

നേമത്ത് ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചു: സിപിഐ നേതാവ് വി.എസ്. സുലോചനനെ പുറത്താക്കി; ബിജെപി ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്

Kerala
  •  2 days ago
No Image

യുഎഇയിൽ ബാങ്കിംഗ് നിയമങ്ങൾ കർശനമാകുന്നു; കള്ളപ്പണം വെളുപ്പിക്കൽ തടയാൻ സെൻട്രൽ ബാങ്കിന്റെ പുതിയ നീക്കം

uae
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കി

Kerala
  •  2 days ago
No Image

വിഴിഞ്ഞം കൊലപാതകം: വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; സുമന്റേത് ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

crime
  •  2 days ago
No Image

തമിഴ്നാടിന് ഞാൻ ആരായാലും മണ്ഡലത്തിന് വെറും എംഎൽഎ'; മാസത്തിലൊരിക്കൽ എത്തുമെന്ന് വിജയ്, പരിഹസിച്ച് പ്രതിപക്ഷം

National
  •  2 days ago
No Image

നിങ്ങളുടെ സമ്പാദ്യം ഇവിടെ സുരക്ഷിതം; വമ്പൻ സ്രാവുകൾ യുഎഇയിലേക്ക് താവളം മാറ്റുന്നതിന് പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയെന്ന് പരാതി

Kerala
  •  2 days ago