HOME
DETAILS

ഉത്സവപ്പറമ്പുകൾ ലക്ഷ്യമിട്ട് ലഹരിവിൽപന; പത്തിയൂരിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി മുൻ പ്രവാസി പിടിയിൽ

  
March 07, 2026 | 6:33 AM

kayamkulam drug bust ex-nri arrested with mdma and ganja in pathiyoor lodge

കായംകുളം: ഉത്സവ സീസൺ പ്രമാണിച്ച് കായംകുളം ഭാഗത്തെ ക്ഷേത്രപരിസരങ്ങളിൽ ലഹരിവിൽപന നടത്തിവന്ന യുവാവ് പിടിയിൽ. പത്തിയൂർ അമർനാഥ് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് കച്ചവടം നടത്തിയിരുന്ന മലമേൽഭാഗം തൈസിൽ പുത്തൻവീട് റിയാസ് (31) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരീലകുളങ്ങര പൊലിസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ വലയിലായത്. ഇയാളിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

പ്രതിയുടെ രീതി:

വർഷങ്ങളോളം ഗൾഫിലായിരുന്ന റിയാസ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ലഹരി ഇടപാടുകളിലേക്ക് തിരിഞ്ഞത്. ജില്ലയ്ക്ക് പുറത്ത് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ അവിടെ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്.2,000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ നാട്ടിലെത്തിച്ച് 5,000 രൂപയ്ക്കാണ് ഇയാൾ മറിച്ചുവിറ്റിരുന്നത്.കഞ്ചാവ് ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിലാണ് ആവശ്യക്കാർക്ക് പ്രതി എത്തിച്ചുനൽകിയിരുന്നത്.

അന്വേഷണവും അറസ്റ്റും:

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന റിയാസിനെ ലോഡ്ജ് മുറിയിൽ വെച്ചാണ് പൊലിസ് പിടികൂടിയത്. കായംകുളം ഡിവൈഎസ്പി ബിനുകുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

കരീലകുളങ്ങര പൊലിസ് ഇൻസ്പെക്ടർ നോബിൾ പി.ജെ, എസ്.ഐമാരായ ശ്രീകുമാരകുറുപ്പ്, ബിജേഷ് നെൽസൺ, സി.പി.ഒമാരായ സുരേഷ്, ശരത്കുമാർ, വിഷ്ണു, ജയകൃഷ്ണൻ, സുധിക എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് ലഹരിമരുന്ന് കൈമാറിയ ഉറവിടങ്ങളെക്കുറിച്ച് പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് സുരക്ഷയും ആഗോള വ്യാപാരവും പ്രധാന ചർച്ചാവിഷയങ്ങൾ; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  4 days ago
No Image

ഷെയ്ന്‍ വോണിന്റെ മരണത്തിന് കാരണം 'കോവിഡ് വാക്‌സിന്‍'; ഗുരുതര വെളിപ്പെടുത്തലുമായി മകന്‍ 

International
  •  4 days ago
No Image

യാത്രാ തടസ്സം നീങ്ങി; വിവാഹത്തിനായി ശ്വേത കുവൈത്തിൽ നിന്ന് നാട്ടിലേക്ക്

Kuwait
  •  4 days ago
No Image

ഗുണ്ടൽപേട്ടിൽ വാഹനാപകടം; കോഴിക്കോട് സ്വദേശികളായ മൂന്ന് പേർ മരിച്ചു; ഒമ്പതു വയസ്സുകാരൻ ഗുരുതരവസ്ഥയിൽ

National
  •  4 days ago
No Image

വായ്പാ തിരിച്ചടവിന് മൂന്ന് മാസത്തെ സാവകാശം; സാമ്പത്തിക ഇളവുമായി ബഹ്‌റൈൻ, ജനങ്ങൾക്ക് വലിയ ആശ്വാസം

bahrain
  •  4 days ago
No Image

രാജസ്ഥാനില്‍ മസ്ജിദിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവം; രണ്ടുപേര്‍ പിടിയില്‍; പ്രതികളിലൊരാള്‍ പ്രദേശത്തെ ചരിത്ര വിദഗ്ദന്‍ 

Kerala
  •  4 days ago
No Image

കളമശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത സംഭവം; ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  4 days ago
No Image

ഛത്തീസ്ഗഢിൽ പവർ പ്ലാന്റ് ബോയിലർ പൊട്ടിത്തെറിച്ചു: ഒമ്പത് മരണം; നിരവധി പേർക്ക് പരുക്ക്

National
  •  4 days ago
No Image

ആഗോളതലത്തിൽ വീണ്ടും ഒന്നാമത്; ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബൈ

uae
  •  4 days ago
No Image

വിവാഹത്തിന് ദിവസങ്ങൾ മാത്രം: യൂത്ത് കോൺഗ്രസ് നേതാവിനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതിയുൾപ്പെടെ 9 പേർ അറസ്റ്റിൽ

National
  •  4 days ago