മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്: ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ വെറുതെ വിട്ട് ഹൈക്കോടതി
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയാണ് റാം റഹിമിനെ വെറുതെ വിട്ടത്. മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി. കേസില്‍ റാം റഹിം ശിക്ഷിക്കപ്പെട്ട് ഏഴുവര്‍ഷത്തിനുശേഷമാണ് ഹൈക്കോടതിയുടെ വിധി വരുന്നത്.
രാംചന്ദറിനെ കൊലപ്പെടുത്തിയ കേസില്‍ മറ്റ് പ്രതികളായ കുല്‍ദീപ്, നിര്‍മല്‍, കൃഷ്ണന്‍ലാല്‍ എന്നിവരുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു. സിബിഐ അന്വേഷിച്ച കേസില്‍ എല്ലാ പ്രതികള്‍ക്കും 2019ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് റാം റഹീം സിങ്ങിനെ വെറുതെവിട്ടിരിക്കുന്നത്.
2002ല്‍ ഹരിയാനയിലെ സിര്‍സയില്‍ വീടിന്റെ മുന്‍പില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്.ഗുര്‍മീത് റാം റഹിം സിങിനെതിരെ വാര്‍ത്ത നല്‍കിയതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."