വീടും അടുക്കളയും അലങ്കരിക്കാൻ ഹോം ഷോപ്പിംഗ് സ്പ്രീ ആരംഭിച്ച് ആമസോൺ
കൊച്ചി: വീടും അടുക്കളകളും അലങ്കരിക്കാൻ ഹോം ഷോപ്പിംഗ് സ്പ്രീ ആരംഭിച്ച് ആമസോൺ. ഹോം, കിച്ചൻ, ഔട്ട്‌ഡോർസ് വിഭാഗങ്ങളിൽ നിരവധി ഓഫറുകൾ ഒരുക്കിയാണ് ആമസോണിന്റെ ഷോപ്പിംഗ് സ്പ്രീ നടക്കുന്നത്. വാട്ടർ പ്യൂരിഫയർ, കുക്ക്‌വെയർ സെറ്റ്, പ്രഷർ പാൻ, ആട്ടോമാറ്റിക് ഗ്യാസ് സ്റ്റൗവ് തുടങ്ങിയ കിച്ചൻ ഉത്പന്നങ്ങളും ആകർഷകമായ ഹോം ഡെക്കോർ ഉത്പന്നങ്ങളും ഷോപ്പിംഗ് സ്പ്രീയിൽ മികച്ച വിലയിൽ ലഭ്യമാണ്.
കത്തികൾ, മോപ്പുകൾ, കണ്ണാടികൾ തുടങ്ങി അടുക്കളയ്ക്കും വീടിനും ആവശ്യമായത് എല്ലാം ആമസോണിൽ ഓഫർ വിലക്ക് ലഭ്യമാണ്. Under 299, Under 499, Under 999, Half Price തുടങ്ങിയ സെക്ഷനുകളിൽ വൈവിധ്യം നിറഞ്ഞ ഉത്‌പന്നങ്ങൾ ലഭ്യമാണ്.
ഹൈ പ്രഷർ വാഷർ, കാർ പെർഫ്യൂം, റോയൽ എൻഫീൽഡ് ഓപ്പൺ ഫേസ് എംഎൽജി ഹെൽമറ്റ് മേക്, ഗ്രാഫൈറ്റ് ബാഡ്മിന്റൺ റാക്കറ്റ് സൈക്കിൾ തുടങ്ങിയവയും മികച്ച വിലയിൽ ലഭ്യമാണ്.
ദി ബെറ്റർ ഹോം, ബെർഗനർ, കാൻഡെസ്, ബിഎസ്ബി ഹോം, അർബൻ കമ്പനി, റോയൽ എൻഫീൽഡ്, സോലിമൊ, അക്വാഗാർഡ്, തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ ഷോപ്പിംഗ് സ്പ്രീയിൽ ലഭ്യമാണ്. ഏപ്രിൽ 7 വരെയാണ് ഷോപ്പിംഗ് സ്പ്രീ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."