HOME
DETAILS

‌‌‌‌പെൻഷൻ 3,000 രൂപ, വിദ്യാർഥിനികൾക്ക് ധനസഹായം; ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഞ്ചിന ഗ്യാരണ്ടികളുമായി കോൺഗ്രസ്

  
Web Desk
March 07, 2026 | 1:39 PM

kerala elections rahul gandhi announces five guarantees free bus travel for women and 3000 welfare pension

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലും തെലങ്കാനയിലും നടപ്പിലാക്കിയതിന് സമാനമായ 'അഞ്ചിന ഗ്യാരണ്ടികൾ' (ഉറപ്പുകൾ) യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. കൂടാതെ, കോളേജ് വിദ്യാർഥിനികൾക്ക് മാസം തോറും 1,000 രൂപ വീതം ധനസഹായം നൽകും. ഇവയാണ് ആദ്യ വാ​ഗ്ദാനമായി രാഹുൽ ​ഗാന്ധി പറഞ്ഞത്. കൂടാതെ, നിലവിലെ ക്ഷേമ പെൻഷൻ പ്രതിമാസം 3,000 രൂപയായി ഉയർത്തുമെന്നാണ് രണ്ടാമത്തെ വാ​ഗ്ദാനം. 

മൂന്നാം ​ഗ്യാരണ്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നാണ്. ഇതുപ്രകാരം 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായം സൗജന്യമായി ലഭിക്കും.

യുവജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് നാലാമത്തെ ​ഗ്യാരണ്ടി. ഇതുവഴി, യുവാക്കൾക്ക് സ്വയംതൊഴിലിനും മറ്റുമായി 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കും. അഞ്ചാമത്തെ വാ​ഗ്ദാനം മുതിർന്ന പൗരന്മാർക്കുള്ളതാണ്. ഇതുപ്രകാരം, പ്രായമായവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കും.

അതേസമയം, രാഹുൽ ഗാന്ധിയുടെ ഈ ജനപ്രിയ പ്രഖ്യാപനങ്ങൾ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആവേശം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Eyeing the upcoming Kerala Assembly elections, Congress leader Rahul Gandhi has announced five major "guarantees" similar to those implemented by the party in Karnataka and Telangana. Speaking at a campaign event, he declared that if the UDF is voted to power, women will be granted free travel in KSRTC buses, and college-going female students will receive a monthly financial aid of ₹1,000.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  3 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  3 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  3 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  3 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  3 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  3 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  3 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  3 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  3 days ago